പത്തനംതിട്ട ജില്ലാ സംഗമം നിറക്കൂട്ട് 2023 ഡ്രോയിങ്ങ്, കളറിംഗ് മത്സരം സംഘടിപ്പിക്കുന്നു

New Update
colouring

ജിദ്ദ:  ശിശുദിനത്തോടനുബന്ധിച്ചൂ കുട്ടികൾക്കായി `ജിദ്ദയിലെ പത്തനംതിട്ട ജില്ലാ സംഗമം (പി ജെ എസ്) "നിറക്കൂട്ട് 2023 സീസൺ 3" എന്ന പേരിൽ ഡ്രോയിങ്ങ്, കളറിംഗ് മത്സരം സംഘടിപ്പിക്കുന്നു.    

Advertisment

നവംബർ 3 വെള്ളിയാഴ്ച്ച ഉച്ചക്ക് 2 മണിമുതൽ അസീസിയയിലുള്ള ജിദ്ധ ഇന്റർനാഷണൽ ഇന്ത്യൻ ഗേൾസ് സ്കൂളിൽ വെച്ചാണ് മത്സരം.

കിഡ്സ്, സബ് ജൂനിയർ, ജൂനിയർ,  സീനിയർ, വനിതകൾ എന്നീ വിഭാഗങ്ങളിലായാണ്  മത്സരം.

 റജിസ്ട്രേഷൻ ഉൾപ്പെടയുള്ള കൂടുതൽ വിവരങ്ങൾക്ക് അയൂബ് ഖാൻ പന്തളം (0502329342), സന്തോഷ് കെ.ജോൺ (0558898522), മനോജ് മാത്യു ( 0564131736) വിലാസ് അടൂർ (0551056087) എന്നിവരുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisment