Advertisment

കർണ്ണാടക ചീഫ്‌ വിപ്പ്‌  സലീം  അഹമ്മദുമായി ജിദ്ദാ ഓ ഐ സി സി  നേതാക്കൾ കൂടിക്കാഴ്ച നടത്തി.

New Update
2132riyad

ജിദ്ദ:  ഹൃസ്വ സന്ദർശനാർത്ഥം ജിദ്ദയിലെത്തിയ കർണ്ണാടക ചീഫ് വിപ്പും കർണ്ണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ടുമായ സലീം  അഹമ്മദ് മായി ഓ ഐ സി സി ജിദ്ദാ റീജ്യണൽ കമ്മിറ്റി ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. 

Advertisment

കർണ്ണാടക തെരഞ്ഞെടുപ്പ് വിജയം ഇന്ത്യയിലൊട്ടാകെ  കോൺഗ്രസ് പ്രവര്ത്തകര്ക്ക് വളരെ വലിയ ആവേശം ഉണ്ടാക്കിയിട്ടുണ്ടെന്നും ഈ ആവേശം വരുന്ന പാർലിമെന്റ് തെരഞ്ഞെടുപ്പിൽ അനുകൂലമായി മാറുമെന്നും, ഭാരത് ചോടോ യാത്ര ഇന്ത്യയൊട്ടാകെ ഉണ്ടാക്കിയ ചലനം വരുന്ന അഞ്ച്  നിയമ സഭാ തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം ചർച്ചയിൽ സൂചിപ്പിച്ചു.

മാനിഫെസ്റ്റോയിൽ  നൽകിയ വാഗ്ദാനങ്ങളിലെ  പ്രധാന അഞ്ച് കാര്യങ്ങളിൽ നാലും നൂറും  ദിവസത്തിനുള്ളിൽ നടപ്പാക്കാൻ കഴിഞ്ഞത് കോൺഗ്രസ് പാർട്ടിയുടെ ജനങ്ങളോടുള്ള ഉത്തരവാദിത്വങ്ങൾ നിറവേറ്റാനുള്ള നിശ്ചയ ദാർഢ്യമാണെന്നും ബാക്കിയുള്ള വാഗ്ദാനങ്ങൾ ഡിസംബറോട് കൂടി നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
സൗദിയിലെ പ്രവാസികൾ  അനുഭവിക്കുന്ന വിവിധ കാര്യങ്ങൾ അദ്ദേഹത്തോട് വിശദീകരിക്കുകയും റീജ്യണൽ കമ്മിറ്റിയുടെ വിവിധ പ്രവർത്തനങ്ങളും  എട്ട് വർഷമായി പ്രവർത്തിക്കുന്ന ഓ ഐ സി സി ഹെല്പ് ഡെസ്ക് പ്രവർത്തനങ്ങളും അദ്ദേഹത്തോട് വിശദീകരിക്കുകയുണ്ടായി.

കൂടിക്കാഴ്ചയിൽ റീജ്യണൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് സാക്കിർ ഹുസൈൻ എടവണ്ണ , ഗ്ലോബൽ മെമ്പറും ഹെല്പ് ഡെസ്‌ക് കൺവീനറുമായ അലി തേക്കുതോട് , ഐ ഓ സി പ്രസിഡണ്ട്  ജാവീദ് മിയാൻദാദ് എന്നിവർ പങ്കെടുത്തു .

Advertisment