/sathyam/media/media_files/QAnrcc52rGLwMOP3BTsK.jpg)
ജിദ്ദ : പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിതിരെ നിയമസഭക്ക് ചുറ്റും യു ഡി എഫ് നടത്തിയ, ഉപരോധ പ്രതിഷേധ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച്, ഒ ഐ സി സി സൗദി വെസ്റ്റേൺ റിജണ്യൽ കമ്മിറ്റി യുടെ അഭിമുഖ്യത്തിൽ,പ്രവാസ ലോകത്ത് നിന്നും പ്രതിഷേധം അറിയിച്ചു.
പ്രതിഷേധ ചടങ്ങ് മുൻ മന്ത്രിയും, ഗാന്ധി ദർശൻ സമിതി ചെയർമാനും കൂടിയായ വി സി കബീർ മാസ്റ്റർ ഉത്ഘാടനം ചെയ്തു. '
ജിദ്ദ റീജ്യണൽ കമ്മറ്റി പ്രസിഡന്റ് കെ ടി എ മുനീറിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ചടങ്ങിൽ സീനിയർ നേതാവ് ചെമ്പൻ അബ്ബാസ്, ഗ്ലോബൽ കമ്മറ്റി മെമ്പർമാരായ അലി തേക്ക്തോട്, മുജീബ് മൂത്തേടത്ത്, നഷ്ണൽ കമ്മറ്റി സെക്രട്ടറി നാസ്മുദ്ദീൻ മണനാക്ക് റീജ്യണൽ കമ്മറ്റി ജനറൽ സെക്രട്ടറി നൗഷാദ് അടൂർ, സെക്രട്ടറി മുജീബ് തൃത്താല, ജില്ലാ കമ്മറ്റി ഭാരവാഹികളായ രാധാകൃഷ്ണൻ കാവുംമ്പായ് കണ്ണൂർ, അൻവർ എടപ്പള്ളി, ഗഫൂർ വണ്ടൂർ, എൻ കെ സുബ്ഹാൻ, നാസർ കോഴിത്തൊടി കോഴിക്കോട്, അനിൽ കുമാർ പത്തനംതിട്ട, അഷ്‌റഫ് കിഴക്കേക്കാട് തൃശൂർ,മൗഷ്മി ശരീഫ് തിരുവനന്തപുരം, പ്രിൻസാദ് കോഴിക്കോട്, നാസർ സൈൻ, ശരിഫ് വാഴക്കാട്, ഫിറോസ് അത്തിമണ്ണിൽ, റഫീഖ് മുസ, അയ്യുബ് പന്തളം , നവാസ് ഭീമപ്പള്ളി, ഹുസൈൻ എന്നിവരും പങ്കെടുത്തു.
കേരളത്തിന്റെ ജനങ്ങൾ പൊരുതി മുട്ടിയ ഈ അവസരത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് പ്രമേയം അവതരിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us