Advertisment

ഓ ഐ സി സി കുവൈറ്റ്‌ ഓണപ്പൊലിമ-2023 സ്വാഗത സംഘം ഓഫിസ്‌ ഉൽഘാടനം ചെയ്തു.

New Update
oicc

കുവൈറ്റ്‌ സിറ്റി :ഓവർസിസ്‌ ഇൻഡ്യൻ കൾച്ചറൽ കോൺഗ്രസ്‌ ( ഓ ഐ സി സി) കുവൈറ്റ്‌ നാഷണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ  നടത്തപ്പെടുന്ന ഓണപ്പൊലിമ-2023 ന്റെ സ്വാഗത സംഘം  ഓഫിസ്‌  അബ്ബാസിയയിൽ ഓ ഐ സി സി കുവൈറ്റ്‌ ദേശിയ കമ്മറ്റി പ്രസിഡന്റ്‌ വർഗിസ്‌ പുതുക്കുളങ്ങര ഉൽഘാടനം ചെയ്തു. 

Advertisment

സെപ്റ്റംബർ 29നു വെള്ളിയാഴ്ച രാവിലെ 8 മുതൽ വൈകുന്നേരം 5 മണി വരെ അബ്ബാസിയ സെട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഓണപ്പൊലിമ-2023 കേരള നിയമ സഭാ പ്രതിപക്ഷ നേതാവ്‌ വി ഡി സതിശൻ എം എൽ എ ഉൽഘാടനം ചെയ്യുന്നതും, പുതുപ്പള്ളി  എം എൽ എ ചാണ്ടി ഉമ്മനു സ്വികരണം നൽകുന്നതുമാണ്‌.

ഓ ഐ സി സി ഗ്ലോബൽ കമ്മറ്റി ചെയർമാൻ ശങ്കരപ്പിള്ള കുംബളത്ത്‌ പങ്കെടുക്കുന്നതുമാണ്‌.

പ്രശസ്ത സിനിമാ പിന്നണി ഗായകർ ആയ  ലക്ഷ്മി  ജയനും അരുൺ ഗോപനും നയിക്കുന്ന ഗാനമേളയും കുവൈറ്റിലെ ഡിലൈറ്റ്സ്‌ അവതരിപ്പിക്കുന്ന മ്യുസിക്കൽ ഇവന്റ്സും,  ഡി കെ  ഡാൻസ്‌ വേൾഡിന്റെ  ഡാൻസും ഉൾപ്പടെ കുവൈറ്റിലെ പ്രശസ്തരായ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും, ഓണ സദ്യയും നടത്തപ്പെടുന്നതാണ്‌. 

സ്വാഗതം സംഘം ഓഫിസ്‌ ഉൽഘാടന ചടങ്ങിൽ ശമുവേൽ ചാക്കോ കാട്ടുർകളിക്കൽ, ബി എസ്‌ പിള്ള, വർഗ്ഗിസ്‌ ജോസഫ്‌ മാരാമൺ, ബിനു ചെംബാലയം, രാജിവ്‌ നടുവിലേമുറി, നിസാം എം എ, റോയ്‌ കൈതവന, ജോയ്‌ കരവാളൂർ, ഓ ഐ സി സി  ജില്ലാ, പോഷക സംഘടനാ ഭാരവാഹികൾ പങ്കെടുത്തു

Advertisment