Advertisment

കുവൈത്ത് മാറഞ്ചേരി കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു

kuwait

കുവൈത്ത്:  കുവൈറ്റ് മാറഞ്ചേരി കൂട്ടായ്മയുടെ ഓണം 2023 അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു .

Advertisment

വനിതാ വേദി അംഗങ്ങൾ അത്തപൂക്കളമൊരുക്കി പരിപാടികള്‍ക്ക് തുടക്കമായി. രക്ഷാധികാരി അബ്ദുൽ നാസർ കൊട്ടിലുങ്ങൽ നിലവിളക്കു കൊളുത്തി ഉല്‍ഘാടനം ചെയ്തു. 

പ്രസിഡന്റ് റിയാസ് ജവാൻ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രോഗ്രാം ചെയർമാൻ  മുസ്തഫ മാഷ് ഓണ സന്ദേശം നല്‍കി. ജനറല്‍ സെക്രട്ടറി അൽത്താഫ് ഉസ്മാൻ സ്വാഗതവും ഇവന്റ് കോർഡിനേറ്റർ സുഭാഷ് നന്ദിയും പറഞ്ഞു .

കുവൈറ്റിലെ ഗായകർ ഒരുക്കിയ ഗാനമേള ,കുട്ടികളുടെ കലാ പ്രകടനങ്ങള്‍, വിവിധയിനം വിനോദമത്സരങ്ങള്‍, ചങ്ക്‌സ് ഡാൻസ് ഗ്രൂപ്പ് അവതരിപ്പിച്ച തിരുവാതിരക്കളി ,ജഡായു ബീറ്റ്സിന്റെ നാടൻ പാട്ട് തുടങ്ങിയ പരിപാടികൾ ആഘോഷത്തിന് കൊഴുപ്പേകി .

വിഭവസമൃദ്ധമായ ഓണസദ്യയും ഓണകാലത്തിന്റെ ഗൃഹാതുരാനുഭവം ഉളവാക്കി.

കൂട്ടായ്മ ഭാരവാഹികളായ സതീഷ് കുളത്ത് ,ഷറഫു സി സി, നാസർ തറക്കൽ, സജി മുക്കാല,സജീർ വടമുക്ക് ,പ്രകാശൻ ,അൻസാർ പരിച്ചകം, മൻസൂർ ബി പി, അബ്ദുൽ റഹീം എൻ കെ ,

ഇഫ അൽത്താഫ്, രജീഷ സതീഷ്, റഹീല ഷറഫു ,ആശിഫ ഷെഫിൻ, ഷമീറ മുസ്തഫ എന്നിവർ ഓണാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി

Advertisment