മദീന: കലാലയം സാംസ്കാരിക വേദിയുടെ പതിമൂന്നാമത് എഡിഷൻ സൗദി വെസ്റ്റ് നാഷനൽ പ്രവാസി സാഹിത്യോൽസവിൽ ജിദ്ദ നോർത്തിനു കലാ കിരീടം. ജിസാൻ, മക്ക എന്നീ സോണുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കലാ പ്രതിഭയായി ജിസാനിൽനിന്നും മത്സരിച്ച അസ്‌ലം ശാക്കിർ ഖാനും , സർഗ പ്രതിഭയായി യാമ്പുവിൽ നിന്നും മത്സരിച്ച ഫാത്തിമ റിൻഹയും തെരഞ്ഞടുക്കപ്പെട്ടു.
എട്ട് വിഭാഗങ്ങളിൽ 80 കലാ സാഹിത്യ , രചന ഇനങ്ങളിൽ 11 വേദികളിലായാണ് മത്സരങ്ങൾ നടന്നത്.
അസീർ, ജിദ്ദ നോർത്ത്, ജിദ്ദ സിറ്റി, യാമ്പു, മദീന, തായിഫ്, മക്ക, തബൂക്, ജിസാൻ, തുടങ്ങിയ പത്ത് സോണുകളാണ് നാഷനൽ തല സഹിത്യോത്സവിൽ മാറ്റുരച്ചത്.
രാവിലെ എട്ടിന് നടന്ന ഉദ്ഘാടന സമ്മേളനം ആർ എസ് സി മുൻ ഗൾഫ് കൗൺസിൽ കൺവീനർ അബ്ദുൽ ബാരി നദ്‌വി ഉദ്ഘാടനം ചെയ്യ്തു. സ്വാഗത സംഘം ചെയർമാൻ മുഹ്‌യിദ്ദീൻ കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു.
പ്രവാസം പുനർ നിർവചിക്കാൻ യുവത്വത്തിന് സാധിക്കുന്നുവോ എന്ന വിഷയത്തിൽ മാധ്യമപ്രവർത്തകർ സംബന്ധിക്കുന്ന സംവാദം സദസ്സിന് നവോന്മേഷം നൽകി. മുതിർന്ന മാധ്യമ പ്രവർത്തകരായ ഹസ്സൻ ചെറൂപ്പ, ജലീൽ കണ്ണമംഗലം, ടി എ അലിഅക്ബർ, ലുക്മാൻ വിളത്തൂർ എന്നിവർ സംവദിച്ചു.
/sathyam/media/media_files/nVzpcnb4apqqZRHkXjV9.jpg)
വൈകിട്ട് 7നു നടന്ന സമാപന സാംസ്കാരിക സംഗമം ആർ എസ് സി സൗദി വെസ്റ്റ് നാഷനൽ ചെയർമാൻ അഫ്സൽ സഖാഫിയുടെ അധ്യക്ഷതയിൽ പ്രശസ്ത പണ്ഡിതൻ ഹബീബ് ബിൻ ഉമർ സൈൻ ഉമൈത് ഉദ്ഘാടനം ചെയ്തു. മുൻ ഗൾഫ് കൗൺസിൽ ജനറൽ കൺവീനർ ടി.അലി അക്ബർ സന്ദേശ പ്രഭാഷണം നടത്തി.
സാഹിത്യോത്സവ് സ്പെഷ്യൽ സപ്ലിമെന്റ് ഗ്ലോബൽ മീഡിയ സെക്രട്ടറി സാദിഖ് ചാലിയാർ പ്രകാശനം ചെയ്തു. അഷ്റഫ് ഐനിലം (കെ എം സി സി), നിസാർ കരുനാഗപ്പള്ളി (നവോദയ), അബ്ദുൽ ഹമീദ് (ഒ ഐ സി സി), കരീം മുസ്‌ലിയാർ (ഹജ്ജ് വെൽഫെയർ), അബൂബക്കർ മുസ്ലിയാർ (കെ സി എഫ്), അജ്മൽ മൂഴിക്കൾ (ഫ്രണ്ട്സ് മദീന), മുനീർ (മിഫ), നജീബ് (ടീം മദീന), സയ്യിദ് അമീൻ തങ്ങൾ എന്നിവർ സംസാരിച്ചു.
കലാപ്രതിഭ പ്രഖ്യാപനം നൗഫൽ എറണാകുളവും, സർഗ്ഗ പ്രതിഭ പ്രഖ്യാപനം സലിം പട്ടുവവും, ചാമ്പ്യൻസ് പ്രഖ്യാപനം ഉമറലി കോട്ടക്കലും നിർവഹിച്ചു, അബ്ദുറഹ്മാൻ ചെമ്പ്രശ്ശേരി, ജാബിറലി പത്തനാപുരം, സിറാജ് മാട്ടിൽ എന്നിവർ വിജയിക്കുള്ള ട്രോഫികൾ കൈമാറി, മൻസൂർ ചുണ്ടമ്പറ്റ സ്വാഗതവും, അബ്ബാസ് മദീന നന്ദിയും പറഞ്ഞു.
2024 നാഷനൽ സാഹിത്യോത്സവ് ആതിഥേയത്വം വഹിക്കുന്ന ജിസാൻ സോണിനു സാഹിത്യോൽസവ് പതാക കൈമാറി.