Advertisment

മഴ: ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല: അഗ്‌നിശമന സേന

New Update
B

കുവൈത്ത്: രാജ്യത്തില്‍ കഴിഞ്ഞ ദിവസം ഉണ്ടായ മഴയിലും കാറ്റിലും ആളപായങ്ങള്‍ ഒന്നും  റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന്  അഗ്‌നിശമന സേന അറിയിച്ചു .പലയിടത്തും അണ്ടര്‍ ഗ്രൗണ്ടുകള്‍, സ്റ്റോറേജുകള്‍, റോഡുകള്‍, പാലങ്ങള്‍, എന്നിവിടങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിരുന്നു.

അടിയന്തര ഇടപെടലുകള്‍ മൂലം വെള്ളക്കെട്ടുകള്‍ മാറ്റാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഗതാഗത തടസ്സങ്ങള്‍ നീക്കാനും സാധിച്ചു എന്ന്  അഗ്‌നിശമന സേന മീഡിയ വിഭാഗം വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു .

അതെസമയം വിവിധ ഇടവേളകളില്‍ വ്യാഴാഴ്ച അര്‍ദ്ധരാത്രി വരെ മഴ തുടരുമെന്നും നാളെ, വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ മഴയ്ക്കുള്ള സാധ്യത ക്രമേണ കുറയുമെന്നും  കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Advertisment