/sathyam/media/media_files/d58UJhAOQrtWaW9xdfGU.jpg)
ദമ്മാം: കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച ദമ്മാം സോണിന് കീഴിലുള്ള മദീനതുൽ ഉമ്മാൽ, അൽ ബാദിയ, അൽ റബീഅ, റഹീമ സെക്ടർ സാഹിത്യോത്സവുകൾക്ക് പ്രൗഢസമാപനം. വിവിധയിടങ്ങളിലെ സാമൂഹിക സാംസ്കാരിക കലാ പ്രവർത്തകർ സാഹിത്യോത്സവുകൾക്ക് നേതൃത്വം നൽകി.
ഒക്ടോബർ 13 വെള്ളിയാഴ്ച ഫൈസലിയയിൽ നടക്കുന്ന സോൺ സാഹിത്യോത്സവിന് മുന്നോടിയായിട്ടാണ് പ്രാദേശിക അടിസ്ഥാനത്തിൽ സെക്ടർ സാഹിത്യോത്സവുകൾ നടന്നു വരുന്നത്.
അടിസ്ഥാന ഘടകമായ യൂനിറ്റ് സാഹിത്യോത്സവ് വിജയികൾക്കാണ് സെക്ടർ സാഹിത്യോത്സവ് മത്സരികളായി പങ്കെടുക്കാനാവുക. വിവിധ സോൺ സാഹിത്യോത്സവുകളിലെ ജേതാക്കൾ മാറ്റുരക്കുന്ന നാഷനൽ തല സാഹിത്യോത്സവിനും ഇത്തവണ ദമ്മാമാണ് ആതിഥ്യമരുളുന്നത്.
അദാമയിലെ റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്ന മദീനതുൽ ഉമ്മാൽ സാഹിത്യോത്സവിൽ സമാപന സമ്മേളനം അബ്ദുൽ ബാരി നദ്‌വി ഉദ്ഘാടനം ചെയ്തു.
സയ്യിദ് സഫ്വാൻ തങ്ങൾ, ലുഖ്മാൻ വിളത്തൂർ, മുനീർ തോട്ടട, സലിം ഓലപ്പീടിക, അൻവർ തഴവ, അനസ് പാപ്പളി, റിയാസ് സഖാഫി തുടങ്ങിയവർ ആശംസകളറിയിച്ചു. മത്സര പരിപാടികളിൽ നസൃയ യൂനിറ്റ് ഒന്നാം സ്ഥാനവും കൂജ പാർക്ക് രണ്ടാം സ്ഥാനവും നേടി.
ദാർ അസ്സിഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അൽ ബാദിയ സെക്ടർ സാഹിത്യോത്സവിൽ ജല്വിയ യൂനിറ്റ് ഒന്നാം സ്ഥാനവും ജമിഈൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മജീദ് ചങ്ങനാശേരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മുസ്തഫ മാസ്റ്റർ മുക്കൂട്, ജാഫർ സാദിഖ്, മജീദ് മുസ്ലിയാർ, റഷീദ് വാടാനപള്ളി തുടങ്ങിയവർ ആശംസകളറിയിച്ചു.
ബദർ അൽ റബി ഓഡിറ്റോറിയത്തിൽ നടന്ന അൽ റബി സെക്ടർ സാഹിത്യോത്സവിന് സഗീർ, മുഹമ്മദ് താജ് എന്നിവരും റഹീമ സെക്ടർ സാഹിത്യോത്സവിന് സാദിഖ് ആലപ്പുഴയും നേതൃത്വം നൽകി.
സിറ്റി, ടോയോട്ട സെക്ടർ സാഹിത്ത്യോത്സവുകൾ സെപ്തംബർ 29 വെള്ളിയാഴ്ച്ച ദമ്മാം അൽ റയാൻ ഓഡിറ്റോറിയം, ടൊയോട്ടയിലെ ദാർ അസ്സിഹ ഓഡിറ്റോറിയം എന്നിവിടങ്ങളിലായി നടന്നിരുന്നു. സെക്ടർ സാഹിത്യോത്സവുകളവസാനിക്കുന്നതോടെ സോൺ സാഹിത്യോത്സവ് പരിശീലന പ്രവർത്തനങ്ങളിലാണ് വിദ്യർത്ഥികൾ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us