New Update
/sathyam/media/media_files/E8RLHdra2mA95dW5oyAI.jpg)
ജിദ്ദ: റിയാദിൽ കേരളത്തിൽ നിന്നുള്ള ബാംഗ്ലൂർ സ്വദേശി മരണപ്പെട്ടു. ബാംഗ്ലൂര്‍ നോർത്ത് സ്വദേശിയും വള്ളിക്കുന്ന് പള്ളിക്കല്‍ ബസാറിൽ സ്ഥിര താമസക്കാരനുമായ ഷക്കീല്‍ അഹമ്മദ് (43) താമസസ്ഥലത്ത് വെച്ചാണ് അന്ത്യശ്വാസം വലിച്ചത്.
Advertisment
പിതാവ്: പരേതനായ ജമീൽ അഹ്‌മദ്. മാതാവ്: ഷമീന ബാനു. ഭാര്യ: ഹസീന. മക്കൾ: ഫാത്തിമ സംറീൻ, മുഹമ്മദ് റിഹാൻ.
സ്പോൺസറുടെ വീട്ടിൽ ഡ്രൈവർ ആയി ജോലി നോക്കുകയായിരുന്നു . ഒന്നര വർഷം മുമ്പാണ് നാട്ടിൽ പോയി വന്നത്.
മൃതദേഹം നാട്ടിലെത്തിക്കുമെന്ന് അനന്തര നടപടികൾക്കായി രംഗത്തുള്ള റിയാദ് മലപ്പുറം ജില്ലാ കെ എം സി സി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഷബീറലി വള്ളിക്കുന്ന്, നൗഷാദ് പള്ളിക്കൽ എന്നിവർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us