/sathyam/media/media_files/1dntZ0J4HWjnbRicDkZq.jpg)
സൗദി: 2023ലെ ആദ്യ ഏഴ് മാസങ്ങളിൽ എത്തിയ വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ആഗോളതലത്തിൽ സൗദി അറേബ്യ രണ്ടാം സ്ഥാനത്തെത്തിയതായി ടൂറിസം മന്ത്രാലയം വെളിപ്പെടുത്തി. റിയാദിൽ “ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ്” പരിപാടിയുടെ ഭാഗമായി സംസാരിക്കവേ ടൂറിസം സഹമന്ത്രി മഹമൂദ് അബ്ദുൽ ഹാദി അറിയിച്ചതാണ് ഇക്കാര്യം.
2019 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം രാജ്യത്തിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ 45% വരെ ഗണ്യമായ വർദ്ധനവ് ഉണ്ടായതായി, അതായത് ഏകദേശം 16.5 ദശലക്ഷം വിനോദസഞ്ചാരികളാണ് ഈ വർഷത്തെ ആദ്യ ഏഴ് മാസങ്ങളിലായി സൗദിയിലെത്തിയത്.
അതോടൊപ്പം, ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിലും ഈ കുതിപ്പ് കൂടുതൽ പ്രകടമായതായും മഹമൂദ് അബ്ദുൽ ഹാദി വെളിപ്പെടുത്തി. ഇതേ കാലയളവിൽ ആഭ്യന്തര തീർത്ഥാടകരുടെ എണ്ണം മൊത്തം 78.8 ദശലക്ഷം ആയിരുന്നു.
ഈ വർഷം ഏകദേശം 100 ദശലക്ഷം ആഭ്യന്തര, രാജ്യാന്തര സന്ദർശകർ രാജ്യത്തെത്തുമെന്നാണ് സൗദി അറേബ്യ പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ ടൂറിസം മേഖലയുടെ സംഭാവന ഏകദേശം 6% ആയിരിക്കുമെന്നാണ് സൗദി അറേബ്യയുടെ കണക്കുകൂട്ടൽ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us