ഒ ഐ സി സി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ മെമ്പർഷിപ്പ് കാർഡ് വിതരണം ഉത്‌ഘാടനം ചെയ്തു

New Update
osaudoi

ജിദ്ദ:    കെ പി സി സി യുടെയും ഓ ഐ സി സി ഗ്ലോബൽ കമ്മിറ്റിയുടെയും നിർദ്ദേശപ്രകാരം ആരംഭിച്ച മെമ്പർഷിപ് പ്രവർത്തനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ മെമ്പർഷിപ്പ് കാർഡ്  വിതരണോൽഘാടനം റീജ്യണൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് സാക്കിർ ഹുസൈൻ എടവണ്ണ ഷിനോയ് കടലുണ്ടിക്ക് നൽകി നിർവ്വഹിച്ചു.

Advertisment

അൽ അബീർ ക്ലിനിക്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ  പ്രസിഡൻ്റ് അനിൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. 

കെപിസിസി ഐടി സെൽ കോർഡിനേറ്റർ ഇഖ്ബാൽ പൊക്കുന്നു മുഖ്യ പ്രഭാഷണം നടത്തി.  ട്രഷറർ ശ്രീജിത്ത്  കണ്ണൂർ, ഗ്ലോബൽ കമ്മിറ്റി അംഗം മുജീബ് മുത്തേടത്ത്, പ്രിൻസാദ് പാറായി, അഷറഫ് കുറിയോട് , നാസർസൈൻ, സിദ്ദീഖ് പുല്ലംകോട്, രവീന്ദ്രൻ കോഴിക്കോട്, നവാസ്  ബീമാപള്ളി, നിഹാൽ കുറ്റിച്ചിറ, അഷറഫ് കുമളി, നാസർ പടന്ന എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

  അബ്ദുൾ നാസർ കൊഴിതൊടി സ്വാഗതവും മജീദ് ചാലിക്കര നന്ദിയും പറഞ്ഞു.

Advertisment