"ഫാസിസത്തെ എതിർക്കാൻ ധൈര്യം കാണിക്കാത്ത ഭരണമാണ് പിണറായിയുടേത്": വി സി കബീർ.

New Update
muneer

ജിദ്ദ :   ഇന്ത്യ മഹാരാജ്യത്തിന്റെ സാംസ്‌കാരിക വൈജാത്യങ്ങളെ ഉൾകൊള്ളാൻ സാധിക്കുന്ന ഏക രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണെന്നും,  കോൺഗ്രസിന്റെ തകർച്ച  രാജ്യത്തിന്റെ ഫെഡറൽ സംവിധാനം മാത്രമല്ല രാജ്യം തന്നെ ഇല്ലാതാകുമെന്നും  മുന്നറിയിപ്പ് നൽകി  മുൻ മന്ത്രിയും, ഗാന്ധി ദർശൻ സമിതി ചെയർമാനും കൂടിയായ   വി സി കബീർ പറഞ്ഞു.  

Advertisment

ഒ ഐ സി സി സൗദി വെസ്റ്റേൺ റീജിയണൽ കമ്മിറ്റി ഒരുക്കിയ സ്വീകരണ പരിപാടിയിൽ പങ്കെടുത്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഴിഞ്ഞം പദ്ധതി നായനാർ മന്ത്രിസഭയുടെ ക്യാബിനറ്റിൽ എതിർത്തു പരാജയപ്പെടുത്തിയത് സിപിഎം നേതൃത്വത്തിന്റെ ഇടപെടലായിരുന്നു എന്ന് അക്കാലത്തെ തുറമുഖ വകുപ്പ് മന്ത്രികൂടിയായിരുന്ന അദ്ദേഹം വെളിപ്പെടുത്തി. കേന്ദ്രത്തിലെ മോദിയെ ചാണിന് ചാൺ അനുകരിക്കുകയാണ് പിണറായി വിജയൻ സർക്കാർ, അഴിമതിയും ലഹരിയും സ്വജനപക്ഷപാതവും തീർത്താടുകയാണ് പിണറായി സർക്കാരിന്റെ കാലത്ത്.  

ssasu

വർഗീയതക്കും ലഹരിക്കും അഴിമതിക്കും എതിരെ ഗാന്ധി ദർശൻ സമിതി പോരാട്ടങ്ങൾ തുടരുമെന്നും കുട്ടികളിൽ നല്ല ശീലങ്ങൾ വലത്തുവാനുള്ള പ്രത്യക പരിപാടികൾ നടത്തുന്നതായും അദ്ദേഹം പറഞ്ഞൂ. ജിദ്ദ ഒഐസിസി നടത്തുന്ന ഹജ് സേവന പ്രവർത്തനവും പ്രവാസി സേവന കേന്ദ്രവും ശബരിമല തീർത്ഥാടക സേവനവും മഹത്തരമാണെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.
 
ഒ ഐ സി സി ജിദ്ദ റീജിയണൽ പ്രസിഡന്റ് കെ ടി എ മുനീർ അദ്യക്ഷത വഹിച്ചു. 22 വര്ഷം എം എൽ എ യും അതിൽ 2, വര്ഷം കേരളത്തിന്റെ ആരോഗ്യ - തുറമുഖ - സ്പോർട്സ് മന്ത്രിയുമായ വി സി കബീർ  കറകളഞ്ഞ പൊതു പ്രവർത്തനത്തിന്റെ മഹിത മാതൃകയാണെന്ന് മുനീർ പറഞ്ഞു. കോൺഗ്രസിൽ നിന്നും ഒരു ജീവിതത്തിൽ ലഭിക്കാവുന്നതിൽ അധികം നേട്ടങ്ങൾ കൈപറ്റിയവർ, വാർദ്ദ്ക്യത്തിലും അധികാരത്തിനു വേണ്ടി പാർട്ടിയെ ഒറ്റികൊടുക്കുന്നവർക്കിടയിൽ കബീർ മാഷ്  വ്യത്യസ്തനാണെന്നും മുനീർ തുടർന്നു പറഞ്ഞു  

 സ്വീകരണയോഗത്തിൽ  മുജീബ് മൂത്തേടത് ഷാൾ അണിയിച്ചു.  എ ഐ ഒ സി സി കോർഡിനേറ്റർ ഖമർ സാദാ, സീനിയർ നേതാവ് ചെമ്പൻ അബ്ബാസ്‌, ഗ്ലോബൽ കമ്മറ്റി മെമ്പർ മുജീബ് മൂത്തേടത്ത്, റീജണൽ കമ്മിറ്റി ജനറൽ സെക്രട്ടറി നൗഷാദ് അടൂർ, നഷ്ണൽ കമ്മറ്റി  സെക്രട്ടറി  നാസ്മുദ്ദീൻ മണനാക്ക്  സെക്രട്ടറി മുജീബ് തൃത്താല, ജില്ലാ കമ്മറ്റി ഭാരവാഹികളായ രാധാകൃഷ്ണൻ കാവുംമ്പായ് കണ്ണൂർ,  അൻവർ എടപ്പള്ളി, ഗഫൂർ വണ്ടൂർ, എൻ കെ സുബ്ഹാൻ, നാസർ കോഴിത്തൊടി കോഴിക്കോട്, അനിൽ കുമാർ പത്തനംതിട്ട, അഷ്‌റഫ്‌ കിഴക്കേക്കാട് തൃശൂർ,മൗഷ്മി ശരീഫ് തിരുവനന്തപുരം, പ്രിൻസാദ് കോഴിക്കോട്, നാസർ സൈൻ,  ശരിഫ് വാഴക്കാട്, ഫിറോസ് അത്തിമണ്ണിൽ, റഫീഖ് മുസ, അയ്യുബ് പന്തളം , നവാസ് ഭീമപ്പള്ളി, ഹുസൈൻ എന്നിവർ സംസാരിച്ചു. 

പ്രവാസി സേവന കേന്ദ്ര കൺവീനർ അലി തേക്കുതോട്, നോർക്ക ഹെല്പ് ഡെസ്ക്  നൗഷാദ് അടൂർ തുടങ്ങിയവർ സംക്ഷിപ്ത റിപോർട്ടുകൾ അവതരിപ്പിച്ചു.    ഗ്ലോബൽ കമ്മിറ്റി അംഗം അലി തേക്കുതോട് സ്വാഗതവും  സെക്രട്ടറി മുജീബ് തൃത്താല നന്ദി പറഞ്ഞു.

Advertisment