റഫീഖ് പാറക്കലിന് തിരൂരങ്ങാടി കെ എം സി സി സ്വീകരണം നൽകി

New Update
ssaudi

ജിദ്ദ:   ജനാധിപത്യ മതേതരത്വ ഇന്ത്യയിൽ മുസ്‌ലിംകൾ ഉൾപ്പെടെ ന്യൂനപക്ഷങ്ങളും പിന്നോക്ക സമുദായങ്ങളും ഇന്നോളം അനുഭവിക്കാത്ത അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും മുമ്പൊന്നും മില്ലാത്ത വിധം അക്രമവും പീഡനവുമാണ് ഇവർ അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും തിരൂരങ്ങാടി മുനിസിപ്പൽ മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ റഫീഖ് പാറക്കൽ പറഞ്ഞു.

Advertisment

വരും തലമുറയ്ക്ക് പരസ്പര സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ബാല പാഠങ്ങൾ പകർന്നുനൽകേണ്ട അധ്യാപികമാർ പോലും നിഷ്കളങ്കരായ കുരുന്നുകളിൽ വരെ മത വിദ്വേഷത്തിന്റെ വിത്തുകൾ പാകിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോവുന്നതെന്നും അവിടെയാണ് ദേശീയ തലത്തിൽ രൂപം കൊള്ളുന്ന 'ഇന്ത്യ' എന്ന വിശാല മുന്നണി നമുക്ക് വലിയ പ്രതീക്ഷ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജിദ്ദ - തിരൂരങ്ങാടി മുനിസിപ്പൽ കെഎംസിസി സംഘടിപ്പിച്ച സ്വീകരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 പാർലമെന്റ്തെരഞ്ഞെടുപ്പ് ഒരു വിളിപ്പാടകലെ എത്തിനിൽക്കുന്ന ഈ സമയത്ത്  മതേതര വോട്ടുകൾ ഭിന്നിച്ചു പോകാതെ മതേതര ചേരിയെ ശക്തിപ്പെടുത്തുവാൻ എല്ലാവരും മുന്നോട്ടു വരണമെന്നും അത് നമ്മുടെ ഓരോരുത്തരുടെയും സാമൂഹികവും രാഷ്ട്രീയവും മതപരവുമായ ബാധ്യത കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷറഫിയ്യ സഫയർ റസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്ന പരിപാടി ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ അഹ്‌മദ്‌ പാളയാട്ട് ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി മുനിസിപ്പൽ കെഎംസിസി പ്രസിഡന്റ്‌ റഫീഖ് പന്താരങ്ങാടി അധ്യക്ഷത വഹിച്ചു.

പരിപാടിയിൽ ജിദ്ദ കെ എം സി സി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ വി. പി മുസ്തഫ, ഇസ്ഹാഖ് പൂണ്ടോളി, മലപ്പുറം ജില്ല കെഎംസിസി ആക്ടിങ് പ്രസിഡന്റ് സീതി കൊളക്കാടൻ,  അബ്ദുസ്സമദ് പൊറ്റയിൽ, കെ. കെ മുസ്തഫ തുടങ്ങിയവർ പ്രസംഗിച്ചു. താപ്പി മൂഹിയുദ്ധീൻ ഖിറാഅത് നടത്തി. 

തിരൂരങ്ങാടി മണ്ഡലം കെഎംസിസി പ്രതിനിധികളായ  റാഫി തെന്നല, ഇബ്‌റാഹീം കുട്ടി ചെറുമുക്ക്, ടി. പി സുഹൈൽ,  തിരൂരങ്ങാടി മുനിസിപ്പൽ ഐഎംസിസി പ്രതിനിധികളായ അബ്ദുസ്സമദ് വരമ്പനാലുങ്ങൽ, ഡോ. ശുഹൈബ്, ഷഫീക്ക് വടക്കേതല, കെ. എം ഗഫൂർ,  സാലിഹ് കൊളക്കാടൻ,  സജാദ് പൂങ്ങാടൻ, കുഞ്ഞുമുഹമ്മദ് പൂങ്ങാടൻ, അബ്ദുല്ല പൂങ്ങാടൻ, കെ.  ടി മുസ്തഫ, സാദിഖ് തിരൂരങ്ങാടി, നിസാർ ചെറുമുക്ക്, എ. ടി ഇസ്മായിൽ  എന്നിവർ പരിപാടി നിയന്ത്രിച്ചു.

റഊഫ് തിരൂരങ്ങാടി സ്വാഗതവും പി. എം എ ബാവ നന്ദിയും പറഞ്ഞു.

Advertisment