"ഇന്ത്യയുടെ ബഹുസ്വരത കാത്തുസൂക്ഷിക്കാൻ വിവേകപൂർണമായ സമീപനത്തിലൂടെയേ സാധിക്കുകയുള്ളൂ": മജീദ് മാസ്റ്റർ കക്കാട്

New Update
09099saudi

ജിദ്ദ: അപകടകരമായ ഇന്ത്യൻ കാലിക രാഷ്ട്രീയ സാഹചര്യം രാജ്യസ്നേഹികളായ മതേതര ജനാധിപത്യ വിശ്വസി സമൂഹം മുഴുവനും അതീവ ആശങ്കയോടെയാണ്  നോക്കികാണുന്നതെന്നും, രാജ്യത്തിൻറെ ബഹുസ്വരതയും ഭരണഘടന സങ്കൽപ്പങ്ങളും നിലനിൽക്കുന്നതിനു രാജ്യസ്നേഹികളായ മുഴുവൻ മനുഷ്യരും വിവേകശാലികളായി ബോധപൂർവ്വമുള്ള ഇടപെടലുകൾ നടത്താൻ സന്നദ്ധരാകണമെന്നും കേരള മുസ്ലിം ജമാഅത് സംസ്ഥാന സെക്രട്ടറി മജീദ് മാസ്റ്റർ കക്കാട്  അഭിപ്രായപ്പെട്ടു.

Advertisment

ഐ.സി.എഫ് സൗദി നാഷണൽ വാർഷിക കൗൺസിൽ ജിദ്ദയിൽ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സൗദീ നാഷണൽ കമ്മിറ്റിക്ക് കീഴിലുള്ള 430 യൂണിറ്റുകളിലും, 100 സെക്ടറുകളിലും, 30 സെൻട്രലുകളിലും 5 പ്രോവിൻസുകളിലും കൗൺസിൽ പൂർത്തിയായതിന് ശേഷമാണ് നാഷണൽ കൗൺസിൽ ജിദ്ദയിൽ നടന്നത്. ‘ജംഗ്ഷൻ’ എന്ന തലവാചകത്തിൽ നടന്ന കൗൺസിലുകൾ  സംഘടന ശാക്തീകരണം, ആത്മീയ സാമൂഹ്യ വിദ്യഭ്യാസ ജീവകാരുണ്യ മേഖലകളെ  അപഗ്രഥിച്ചു ചർച്ചകൾക്കും അവലോകനങ്ങൾക്കുമുള്ള വേദികളായിട്ടാണ്  സംഘടിപ്പിക്കപ്പെട്ടത്.  

ഐ.സി.എഫ് ഇന്റർനാഷണൽ സെക്രട്ടറി നിസാർ സഖാഫി ഒമാൻ കൗൻസിൽ നിരീക്ഷകനായിരുന്നു.  പ്രവാസലോകത്തെയും  ഇന്ത്യയിലെയും  ജനങളുടെ സമസ്ത മേഖലകളിലെയും ഉന്നമനത്തിനായുള്ള പരിശ്രമങ്ങൾക്ക് പ്രവാസി സംഘടന പ്രവർത്തകരുടെ സജീവ ഇടപെടലുകളുടെ അനിവാര്യത ബെറ്റർ റ്റുമാറോ എന്ന സെഷനിലൂടെ ഇന്റർനാഷണൽ കൌൺസിൽ ജനറൽ സെക്രട്ടറി നിസാർ സഖാഫി ഒമാൻ ഹൃദ്യമായി അവതരിപ്പിച്ചു.   

ഫൈനാൻസ്, സംഘടന, ദഅവ, എഡ്യൂക്കേഷൻ, വെൽഫെയർ & സർവീസ്,  പബ്ലിക്കേഷൻ & മീഡിയ, അഡ്മിൻ & പി.ആർ, ജനറൽ റിപ്പോർട്ടുകൾ യഥാക്രമം ബഷീർ എറണാകുളം, ബഷീർ ഉള്ളണം, സൈനുദ്ദീൻ വാഴവറ്റ, ഉമർ പന്നിയൂർ, സിറാജ് കുറ്റ്യാടി, മുഹമ്മദലി വേങ്ങര, അബ്ദുറഷീദ് സഖാഫി മുക്കം, നിസാർ കാട്ടിൽ എന്നിവർ അവതരിപ്പിച്ചു. 

അനസ് അമാനി പുഷ്പഗിരി ‘കൗൺസിലാനന്തരം’ ഉൽബോധന പ്രഭാഷണം നടത്തി. നാഷണൽ പ്രസിഡന്റ് സയ്യിദ് ഹബീബ് അൽ ബുഖാരി അധ്യക്ഷം വഹിച്ച കൗൺസിലിൽ നിസാർ എസ് കാട്ടിൽ സ്വാഗതവും ബഷീർ ഉള്ളണം നന്ദിയും പറഞ്ഞു.

Advertisment