/sathyam/media/media_files/4F4kC7Wlz3Su0DlQXOVV.jpg)
ജിദ്ദ: രണ്ടു പതീറ്റാണ്ടിലേറെ നീണ്ട പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് തിരിക്കുന്ന മുസ്‌രിസ് പ്രവാസി ഫോറം മുൻ വൈസ് പ്രസിഡന്റും ദീർഘകാലം നിർവാഹക സമിതി അംഗവുമായിരുന്ന സംഘടനയുടെ ആദ്യകാല മെമ്പർ കൂടിയായ ഗോപകുമാർ മേനോന് യാത്രയയപ്പ് നൽകി.
സംഘടനയിൽ സജീവ സാന്നിധ്യമായിരുന്ന ഗോപകുമാറിനെ പ്രസിഡന്റ് അബ്ദുൽസലാം എമ്മാട് മൊമെന്റോ നൽകി ആദരിച്ചു.
പത്തു വർഷം പൂർത്തിയാക്കിയ സംഘടനയിലെ അംഗങ്ങൾക്കായി പുതുതായി രൂപീകരിച്ച ക്ഷേമനിധിയിൽ നിന്നുള്ള ധനസഹായം മുഖ്യരക്ഷാധികാരി മുഹമ്മദ് സഗീർ മാടവനയും സംഘടനയിലെ സുഹൃത്തുക്കളുടെ സ്നേഹോപകാരം രക്ഷധികാരി ഹനീഫ് ചെളിങ്ങാടും കൈമാറി.
വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിഹാബ്, മുൻ സെക്രട്ടറി യൂനുസ് കാട്ടൂർ സീനിയർ അംഗങ്ങളായ അബ്ദുൽഖാദർ കായംകുളം, അബ്ദുൽജമാൽ വടമ തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ് സാലി, സഹീർ വലപ്പാട്, ഷറഫുദ്ധീൻ,റഷീദ് പതിയാശ്ശേരി,കമാൽ മതിലകം എന്നിവർ ആശസകൾ നേർന്നു.
നാട്ടിലേക്ക് തിരിച്ചാലും മുസ്‌രിസിന്റെ റിട്ടേണീസ് ഫോറത്തിലെ സജീവപ്രവർത്തകനായി ഉണ്ടാകുമെന്ന് മറുപടി പ്രസംഗത്തിൽ ഗോപകുമാർ അറിയിച്ചു. പ്രസിഡന്റ് അബ്ദുൽസലാം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സഫറുള്ള സ്വാഗതവും ട്രഷറർ മുഹമ്മദ് സാബിർ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us