/sathyam/media/media_files/LCYIWpmOxm42MM3SPPmo.jpg)
പൊന്നാനി: ശൈഖ് അബ്ദുൽഖാദിർ ജീലാനി തങ്ങളുടെ അനുസ്മരണം ഭക്ത്യാദരവുകളോടെ പൊന്നാനി സിയാറത്ത് ജുമാഅത്ത് പള്ളിയിൽ അരങ്ങേറി. നബിദിനമാസാചരണത്തിന്റെ തുടർച്ച യെന്നോണമായിരുന്നു ജീലാനി മൗലിദ് സംഘടിപ്പിച്ചത്.
ശൈഖ് ജീലാനി തങ്ങൾ സൂഫി വഴിയിലൂടെ ജനഹൃദയങ്ങളിൽ തൗഹീദിന് വേണ്ടി നിലകൊണ്ട വിശ്വമഹാൻ ആയിരുന്നുവെന്നും അതുകൊണ്ടാണ് ഇന്നും ലോക മുസ്ലിംങ്ങൾ അദ്ദേഹത്തെ അനുസ്മരിച്ചു കൊണ്ടിരിക്കുന്നതെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പറും സിയാറത്ത് ജമാഅത്ത് മഹല്ല് പ്രസിഡണ്ടുമായ മുഹമ്മദ് കാസിം കോയ പരിപാടി ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് പറഞ്ഞു.
ശൈഖ് ജീലാനി അനുസ്മരണവുമായി ബന്ധപ്പെട്ട പരിപാടികളിൽ ശിർക് കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് വസ്തുതകൾ വേണ്ടവിധം ഗ്രഹിക്കാത്തതിനാലാണെന്നും തൗഹീദിന്റെ നായകനെ അനുസ്മരിക്കുന്നത് എങ്ങിനെയാണ് ബഹുദൈവത്വപരമായി മാറൂകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സലിം അഹസനി മുഹമ്മദലി മുസലിയാർ മൗലിദിന് നേതൃത്വം നൽകി. മൗലിദ് പാരായണത്തിൽ പള്ളിയും പരിസരവും നിബിഡമായ ജനാവലി ആദ്യാവസാനം സംബന്ധിച്ചു. നൂറു കണക്കിന് കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റ് വിതരണം ചെയ്തു.
മഹല്ല് ഖത്തീബ് യാസിർ ഇർഫാനി അധ്യക്ഷത വഹിച്ചു. മഹല്ല് ജനറൽ സെക്രട്ടറി എബി ഉമർ, ട്രഷറർ കെ കമറുദ്ദീൻ, ഇബ്രാഹിം ഹാജി, എ എം മൊയ്തീൻ, ഹുസൈമത്ത് എന്നിവരും പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us