പി പി ഹംസ മാസ്റ്റർക്ക് സ്വീകരണം നൽകി

New Update
909saudi

ജിദ്ദ:  കുടുംബസമ്മേതം പരിശുദ്ധ ഉംറ കർമം നിർവഹിക്കാൻ എത്തിയിട്ടുള്ള മലപ്പുറം കാവന്നൂർ പഞ്ചയാത്ത് മുസ്ലിം ലീഗ് ജനറൽ സെക്ടറി പി പി ഹംസ മാസ്റ്റർക്ക് കാവനൂർ പഞ്ചായത്ത് കെ എം സി സി ജിദ്ദ കമ്മറ്റി സ്വീകരണം നൽകി.

Advertisment

 പരിപാടി മലപ്പുറം ജില്ലാ കെ എം സി സി കമ്മറ്റി സെക്രട്ടറി സുൽഫീക്കർ ഒതായി ഉൽഘാടനം ചെയ്തു. ഏറനാട് മണ്ഡലം കെ എം സി സി പ്രസിഡന്റ് അഷ്‌റഫ് എം മുഖ്യ പ്രഭാഷണം നടത്തി.

ഫാസിസം സമസ്ത  മേഖലയിലും പടരുകയാണ് എന്നും അതിനെ ജനാധിപത്യ രീതിയിൽ  പ്രതിരോധിക്കുന്നതോടപ്പം മക്കളെ നല്ല വിദ്യാഭ്യസം നൽകുകയും അതോടപ്പം രാഷ്ട്രീയ ബോധം മക്കൾക്ക് നൽകാൻ ശ്രമിക്കണമെന്നും ഹംസ മാസ്റ്റർ നന്ദി പ്രസംഗത്തിൽ പറഞ്ഞു.  

പരിപാടിയിൽ പി പി ഹംസ മാസ്റ്റർക്ക് മൊയ്‌ദീൻ കുട്ടി കമ്മറ്റിക്ക് വേണ്ടി  മോമെമെന്റോ നൽകി ആദരിച്ചു.  അലി പത്തനാപുരം, നാസർ കെ സി,ഷിഹാബ്, ഇർഷാദ് തുടങ്ങിയവർ സംസാരിച്ചു. 

കാവനൂർ പഞ്ചായത്ത് കെ എം സി സി പ്രസിഡന്റ് മൊയ്‌ദീൻ കുട്ടി അദ്യക്ഷത  വഹിച്ചു.   ഷാജഹാൻ ഖിറാത്ത് നടത്തി.  പഞ്ചയാത്ത് കെ എം സി സി സെക്ടറി കെ വി സലാം സ്വാഗതവും സൈനുദ്ദീന്‍ നന്ദിയും  പറഞ്ഞു

Advertisment