New Update
/sathyam/media/media_files/H1TTKUIxzDxuZqc6eLTp.jpg)
റിയാദ് : റിയാദിലെ കേളി സാംസ്കാരിക വേദിയുടെ കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി നടത്തിയ ശ്രമഫലമായി മലയാളിയുടെ മൃതദേഹം സ്വദേശത്തു എത്തി. തിരുവനന്തപുരം, കടക്കാവൂർ സ്വദേശി ബിന്ദു രാജ് നടേശൻ (62) ആണ് ഹൃദയാഘാതം മൂലം മരണപെട്ടത്.
Advertisment
കഴിഞ്ഞ 24 വർഷമായി സൗദി അറേബിയയിലെ റിയാദിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. തിരുവനന്തപുരം, കടക്കാവൂർ സ്വദേശികളായ നടേശന്റേയും സരോജിനിയുടെയും മകനാണ് മരണപ്പെട്ട ബിന്ദു രാജ് നടേശൻ. ഭാര്യ അനില ഭവാനി. മക്കൾ അഭിരാമി, തന്മയ.
മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ എംബസ്സിയുടെ സഹായത്തോടെകേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി മലാസ് ഏരിയ ജീവ കാരുണ്യ കമ്മിറ്റി കൺവീനറും കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി അംഗവുമായ പി എൻ എം റഫീഖ് തുടങ്ങിയവർ പങ്കാളികളായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us