/sathyam/media/media_files/vgrhpde3AMQTuT1ULnBx.jpg)
ദുബായ്; ദുബായ് കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് അതോറിറ്റിയുടെ അംഗീകാരമുള്ള, പ്രമുഖ മലയാളി സംഘടനയായ ഓള്‍ കേരള ഗള്‍ഫ് മലയാളി അസോസിയേഷന്‍ 'AKGMA' ലൈഫ് ലൈന്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്, ക്ലിക്ക് ഓണ്‍ എന്നിവരുമായി ചേര്‍ന്ന് 'സെലിബ്രേറ്റ് പിങ്ക്' എന്നപേരില്‍ സ്തനാര്‍ബുദ ബോധവല്‍ക്കരണവും സ്‌ക്രീനിങ്ങും ഒക്ടോബര്‍ 27 ,29 എന്നീ തീയതികളിലായി നടത്തുന്നു.
സ്തനാര്‍ബുദ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും സ്ത്രീകളില്‍ കൃത്യമായി ബോധവല്‍ക്കരണം നടത്തുകയും മാനസികവും സാമൂഹികവുമായ പിന്തുണ നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അക്മ ലേഡീസ് വിങ്ങിന്റെ നേതൃത്വത്തില്‍ 'Detect it,Treat it ,Defeat it ' എന്ന ടാഗ് ലൈനോടെ പരിപാടി നടത്തുന്നത്.
ഒക്ടോബര്‍ 27 വെള്ളിയാഴ്ച വൈകീട്ട് 4 മുതല്‍ 7 വരെ ദുബായ് അല്‍ക്കൂസിലുള്ള പ്രീമിയര്‍ സ്‌കൂള്‍ ലേബര്‍ ക്യാമ്പില്‍ വെച്ചും , ഒക്ടോബര്‍ 29 ഞായറാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ സ്പ്രിങ് ഡെയ്ല്‍ സ്‌കൂളില്‍ വച്ചും പരിചയ സമ്പന്നരായ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ സ്തനാര്‍ബുദ ബോധവല്‍ക്കരണവും സ്‌ക്രീനിങ്ങും നടത്തുന്നു .
കൂടാതെ ഇതിനോടനുബന്ധിച്ചു വിവിധയിനം ക്യാമ്പയിനുകളും കാന്‍സര്‍ രോഗത്തെ അതിജീവിച്ച സ്ത്രീകളെ ആദരിക്കുന്ന ചടങ്ങും നടത്തുന്നതാണ്.