Advertisment

വിഷമഘട്ടത്തിൽ കത്തോലിക്ക കോൺഗ്രസ്‌ സഹായകമാകും : മാർ ഇഞ്ചനാനിയിൽ

author-image
ഗള്‍ഫ് ഡസ്ക്
New Update
uae

ദുബായ്: യൂഎഇയിൽ ശക്തിപ്പെട്ടു വരുന്ന കത്തോലിക്ക കോൺഗ്രസ്‌ വിഷമിക്കുന്നവർക്ക് ആശ്വാസം ആകുവാൻ എന്നും നിലകൊള്ളുമെന്ന്  ബിഷപ് മാർ റെമിജിയുസ് ഇഞ്ചനാനിയിൽ. ദുബായ് സെയിന്റ് മേരീസ് ദേവാലയത്തിൽ കത്തോലിക്കാ കോൺഗ്രസ്സിന്റെ നേത്രത്വത്തിൽ യുഎഇയിൽ നടന്ന ലൈഫ് അംഗത്വ ക്യാമ്പയിൻ സർട്ടിഫിക്കറ്റ് വിതരണവും പൊതുസമ്മേളനവും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്. 

Advertisment

യുഎഇയിൽ നിന്നുള്ള കത്തോലിക്കാ കോൺഗ്രസ്‌ ഘടകങ്ങൾ ഒരുമിച്ച് ജോബ് പോർട്ടൽ, ബോഡി റീപാട്രിയേഷൻ ഉൾപ്പെടെയുള്ള കെയർ യൂണിറ്റുകൾ തുടങ്ങി വിവിധ പദ്ധതികൾ രൂപീകരിച്ചു പ്രവർത്തിക്കുന്നത് ലോകത്തിനു മാതൃകാപരം ആണെന്നും ബിഷപ് പറഞ്ഞു.

യുഎഇയിലെ ഏഴ് എമിറൈറ്സിൽ നിന്നുള്ള പത്ത്‌ ദേവാലയങ്ങളിൽ നിന്നും ആയുഷ്ക്കാല അംഗത്വമെടുത്ത മുന്നൂറോളം അംഗങ്ങൾ പിതാവിൽനിന്നും  ലൈഫ് മെമ്പർഷിപ് സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.

കത്തോലിക്ക കോൺഗ്രസ്‌ എല്ലാ വിഭാഗം ജനങ്ങൾക്കും ക്രിസ്തുവിന്റെ സ്നേഹം പങ്കുവെച്ചു  സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും ഉറവിടമായി ഇന്ന് ലോകത്തെ അറുപതു രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു എന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഗ്ലോബൽ പ്രസിഡന്റ്‌ അഡ്വ ബിജു പറയന്നിലം പറഞ്ഞു.

ചടങ്ങിൽ  സംഘടനാ പ്രവർത്തങ്ങളിൽ  25 വർഷം പൂർത്തീകരിച്ച  ബിജു പറയന്നിലത്തെ യൂ എ ഇ കാത്തോലിക്ക കോൺഗ്രസ്‌  ആദരിച്ചു.

യൂ എ ഈ കത്തോലിക്കാ കോൺഗ്രസ്‌ പ്രസിഡന്റ്‌ അഡ്വ ബെന്നി മാത്യുവിന്റെ ആദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്ലോബൽ സെക്രട്ടറി രഞ്ജിത് ജോസഫ്, ദുബായ് സെന്റ് മേരീസ് ദേവാലയത്തിലെ മലയാളം കമ്മ്യൂണിറ്റിയുടെ ചുമതലയുള്ള ഫാദർ വർഗീസ് കോഴിപ്പാടൻ, രാജീവ്‌ എബ്രഹാം എന്നിവർ പ്രസംഗിച്ചു.

 വിവിധ ഇടവകകളെ പ്രധിനിധികരിച്ച് വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ ജോസ് ആന്റണി, രജീഷ് കെഡി, സണ്ണി ജോൺ, മാത്യു പോൾ, മനോജ് തോമസ്, ജോസഫ് കുഞ്ഞു, റോണി മാത്യു, ദീപു സെബാസ്റ്റ്യൻ എന്നിവർ റിപ്പോർട്ട് അവതരണവും നടത്തി.

Advertisment