Advertisment

വോയ്സ് കുവൈത്ത് വനിതാവേദി ഓണോത്സവം സംഘടിപ്പിച്ചു

onam

കുവൈത്ത്: വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ "ഓണോത്സവം - 2023" സംഘടിപ്പിച്ചു. 

Advertisment

സാംസ്കാരിക സമ്മേളനം വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വോയ്സ് കുവൈത്ത് വനിതാവേദി പ്രസിഡൻറ് സരിത രാജൻ അധ്യക്ഷത വഹിച്ചു.

തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) വനിതാവേദി പ്രസിഡൻറ് പ്രിയ രാജ് മുഖ്യാതിഥിയായിരുന്നു. വോയ്സ് കുവൈത്ത് കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ഷനിൽ വെങ്ങളത്ത്, വോയ്സ് കുവൈത്ത് വനിതാവേദി വൈസ് പ്രസിഡൻറ് മിനികൃഷ്ണ എന്നിവർ സംസാരിച്ചു. 

 പ്രിയ രാജിന്  പി.ജി.ബിനു സ്നേഹോപഹാരം നൽകി. താലപ്പൊലിയും ചെണ്ടമേളത്തോടുകൂടി നടന്ന ഘോഷയാത്രയിൽ മഹാബലിയെ വരവേറ്റു. 

111onam

തുടർന്ന് തിരുവാതിരക്കളി, ഓണപ്പാട്ടുകൾ, നാടൻപ്പട്ടുകൾ, നൃത്ത നൃത്ത്യങ്ങൾ, ഗാനമേള തുടങ്ങിയ വിവിധയിനം കലാപരിപാടികൾ അരങ്ങേറി. 

യൂനിറ്റ് തലത്തിലുള്ള അത്തപ്പൂക്കള മത്സരത്തിൽ സിറ്റി യൂനിറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 

ഫഹാഹീൽ യൂനിറ്റ്  (രണ്ടാം സ്ഥാനം),അബ്ബാസിയ യൂനിറ്റ് (മൂന്നാം സ്ഥാനം),സാൽമിയ യൂനിറ്റ് (നാലാം സ്ഥാനം) എന്നിങ്ങനെ കരസ്ഥമാക്കി. 

കലാപരിപാടികളിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പരിപാടിയിൽ വിവിധ സംഘടന നേതാക്കളും സാംസ്കാരിക പ്രവർത്തകരും ബിസിനസ് പ്രമുഖരും പൊതുജനങ്ങളും പങ്കെടുത്തു.

222onam

വോയ്സ് കുവൈത്ത് കേന്ദ്ര കമ്മിറ്റിയും,ഏരിയാകമ്മിറ്റികളും പരിപാടികൾക്ക് നേതൃത്വം നൽകി. 

വനിതാവേദി ജനറൽ സെക്രട്ടറി എസ്.സുമലത സ്വാഗതവും വനിതാവേദി ട്രഷറർ അനീജ രാജേഷ് നന്ദിയും പറഞ്ഞു.

Advertisment