പുതിയ ​റൂ​ട്ടി​ൽ മെ​ട്രോ ലി​ങ്ക് സ​ർ​വി​സ് പ്ര​ഖ്യാ​പി​ച്ച് ദോ​ഹ

New Update

ദോ​ഹ: പുതിയ ​റൂ​ട്ടി​ൽ മെ​ട്രോ ലി​ങ്ക് സ​ർ​വി​സ് പ്ര​ഖ്യാ​പി​ച്ച് ദോ​ഹ. ബി​ൻ മ​ഹ്മൂ​ദ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് സി ​റി​ങ് റോ​ഡ് വ​ഴി ഇ​ബ്നു സീ​ന സ്ട്രീ​റ്റ്, ബി ​റി​ങ് റോ​ഡ്, അ​ൽ ഖ​ലീ​ജ് സ്ട്രീ​റ്റ് വ​ഴി സ​ഞ്ച​രി​ക്കു​ന്ന എം 303 ​ബ​സി​ന്റെ റൂ​ട്ട് മാ​പ്പ് ദോ​ഹ മെ​ട്രോ പ​ങ്കു​വെ​ച്ചിട്ടുണ്ട്. ഞായറാഴ്ച മു​ത​ൽ ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്കുമെന്നും ദോഹ മെട്രോ അറിയിച്ചു.

Advertisment

publive-image

അ​ൽ ഖ​ലീ​ഫ് സ്ട്രീ​റ്റ്, ബി ​റി​ങ് റോ​ഡ്, അ​ൽ ബ​ത്തീ​ൽ സ്ട്രീ​റ്റ് (ഡു​സി​റ്റ് ഹോ​ട്ട​ലി​ന് സ​മീ​പം), വെ​സ്റ്റി​ൻ ദോ​ഹ, സി ​റി​ങ്ങി​ൽ ട​ർ​ക്കി​ഷ് ഹോ​സ്പി​റ്റ​ലി​ന് സ​മീ​പം ഉ​ൾ​പ്പെ​ടെ 13 സ്റ്റോ​പ്പു​കളാണ് ഉള്ളത്. ​

അതേസമയം ദോ​ഹ മെ​ട്രോ ​റെ​യി​ൽ സ​ർ​വി​സു​മാ​യി ബ​ന്ധി​പ്പി​ച്ച് ന​ട​ത്തു​ന്ന ലി​ങ്ക് ബ​സു​ക​ളി​ൽ യാ​ത്ര സൗ​ജ​ന്യ​മായിരിക്കും. എ​ന്നാ​ൽ യാ​ത്ര​ക്കാ​ർ ക​ർ​വ ആ​പ് ഡൗ​ൺ​ലോ​ഡ് ചെ​യ്ത് ക്യു.​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്തതിന് ശേഷമാണ് യാ​ത്ര ന​ട​ത്തേ​ണ്ട​തെന്നും അധികൃതർ അറിയിച്ചു.

Advertisment