Advertisment

കുവൈറ്റിൽ പ്രവാസികളുടെ റെസിഡൻസി പെർമിറ്റുകൾ ഒരു വർഷമായി പരിമിതപ്പെടുത്തും

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്ര​വാ​സി​ക​ളു​ടെ റെ​സി​ഡ​ൻ​സി പെ​ർ​മി​റ്റു​ക​ൾ ഒ​രു വ​ർ​ഷ​മാ​യി പരിമിതപ്പെടുത്താൻ റെ​സി​ഡ​ൻ​സി അ​ഫ​യേ​ഴ്സ് ഡി​പ്പാ​ർ​ട്മെ​ന്റ് നിർദേശം നൽകി. കുവൈറ്റിലെ ജ​ന​ സം​ഖ്യാ​പ​ര​മാ​യ അ​സ​ന്തു​ലി​താ​വ​സ്ഥ പരിഹരിക്കാനും അ​വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണത്തിൽ നി​യ​ന്ത്രണം ഏർപ്പെടുത്തുന്നതിന്റെയും ഭാ​ഗ​മാ​യാ​ണ് പു​തി​യ നീ​ക്കം. പുതിയ നി​ർ​ദേ​ശം സംബന്ധിച്ച കാര്യങ്ങൾ പ​ഠി​ക്കുകയാണെന്നും ഉ​പ​ പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ല്‍ അ​ല്‍ ഖാ​ലി​ദ് അ​സ്സ​ബാ​ഹി​നും ജ​ന​സം​ഖ്യാ പു​നഃ​സ​ന്തു​ല​ന സ​മി​തി​ക്കും അന്തിമ റിപ്പോ​ര്‍ട്ടു​ക​ള്‍ സ​മ​ര്‍പ്പി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Advertisment

publive-image

നി​ർ​ദേ​ശ​ത്തി​ന് അം​ഗീ​കാ​രം ല​ഭി​ച്ചാ​ൽ ഒട്ടുമിക്ക റെ​സി​ഡ​ൻ​സി പെ​ർ​മി​റ്റു​ക​ളും ഒ​രു വ​ർ​ഷ​ത്തേ​ക്ക് പ​രി​മി​ത​പ്പെ​ടു​ത്തും. അതേസമയം മെ​ഡി​ക്ക​ൽ മേ​ഖ​ല​യി​ലെ ഡോ​ക്ട​ർ​മാ​ർ, ന​ഴ്‌​സു​മാ​ർ, ടെ​ക്‌​നീ​ഷ്യ​ന്മാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെയുള്ള സാ​ങ്കേ​തി​ക മേ​ഖ​ല​ക​ളി​ലെ പ്ര​ഫ​ഷ​ണൽ ഉദ്യോഗസ്ഥർക്കും അ​ധ്യാ​പ​ക​ർ​ക്കും സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ഉ​ന്ന​ത സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കു​ന്ന വ്യ​ക്തി​ക​ൾ​ക്കും ദീ​ർ​ഘ​കാ​ല റെ​സി​ഡ​ൻ​സി പെ​ർ​മി​റ്റ് അ​നു​വ​ദിക്കും എന്നാണ് റിപ്പോർട്ടുകൾ.

റെ​സി​ഡ​ൻ​സി പെ​ർ​മി​റ്റു​ക​ൾ പരിമിതപ്പെടുത്തുന്നതിലൂടെ തൊ​ഴി​ലാ​ളി​ക​ളെ ഫ​ല​പ്ര​ദ​മാ​യി കൈ​കാ​ര്യം​ ചെ​യ്യാ​നും നിലവിലെ അ​സ​ന്തു​ലി​താ​വ​സ്ഥ പ​രി​ഹ​രി​ക്കാ​നും ക​ഴി​യു​മെ​ന്നാ​ണ് അധികൃതരുടെ വിലയിരുത്തൽ. നിലവിൽ ഭൂ​രി​പ​ക്ഷം ക​മ്പ​നി​ക​ളും അവരുടെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഒ​രു വ​ർ​ഷ​ത്തേ​ക്കുള്ള റെ​സി​ഡ​ൻ​സി പെ​ർ​മി​റ്റു​ക​ളാണ് എ​ടു​ക്കു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ളെ ആ​വ​ശ്യ​മി​ല്ലെ​ങ്കി​ൽ മാ​റ്റാ​നും ഒ​രു​മി​ച്ച് മെ​ഡി​ക്ക​ൽ ഇ​ൻ​ഷു​റ​ൻ​സ് അ​ട​ക്കു​ന്ന​തി​ൽ നി​ന്ന് ഒ​ഴി​വാ​കാ​നും ഇത്തരത്തിൽ ഒ​രു​വ​ർ​ഷ പെ​ർ​മി​റ്റാ​ണ് കൂടുതൽ സൗ​ക​ര്യ​മെ​ന്ന് തൊ​ഴി​ൽ ഉ​ട​മ​ക​ൾ അഭിപ്രായപ്പെട്ടു.

Advertisment