പ്രവാസി ക്ഷേമം ഉറപ്പ് വരുത്താന്‍ പ്രവാസി സംഘടനകൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം: പ്രവാസി റിയാദ്‌.

author-image
admin
New Update

റിയാദ്‌: കോവിഡ് മഹാമാരിയെ തുടർന്ന് പ്രതിസന്ധിയിലായ പ്രവാസികളുടെ പ്രശ്നപരിഹാരങ്ങൾക്കായി കക്ഷി രാഷ്ട്രീയം മറന്ന് മുഴുവൻ സംഘടനകളും രംഗത്തി റങ്ങണമെന്നു 'പ്രവാസി സാംസ്കാരിക വേദി' റിയാദ്‌ പ്രൊവിൻസ് പ്രസിഡന്റ് സാജു ജോർജ്ജ് അഭ്യർഥിച്ചു. നയതന്ത്ര ഇടപെടലും സാമ്പത്തിക സഹായവും നൽകി പ്രവാസി സമൂഹത്തെ രക്ഷിക്കണമെന്നും ഇല്ലെങ്കിൽ വലിയൊരു ദുരന്തത്തെ നാട് അഭിമുഖീകരിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Advertisment

publive-image

പ്രവാസി സാംസ്കാരിക വേദി റിയാദ് പ്രസിഡന്റ് സാജു ജോർജ്ജ് അദ്ധ്യക്ഷ പ്രഭാഷണം നിർവ്വഹിക്കുന്നു.

കോവിഡ് പ്രതിസന്ധി: പ്രവാസി പ്രശ്നങ്ങൾ പരിഹരിക്കുക' എന്ന ശീർഷകത്തിൽ 'പ്രവാസി വെൽഫെയർ കേരള' ഓഗസ്റ്റ് 13-ന് നടത്തുന്ന വെർച്വൽ പ്രക്ഷോഭത്തിന്റെ മുന്നോടിയായി റിയാദ്‌ സെൻട്രൽ കമ്മറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യ സമ്മേളന ത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദി കോർഡിനേറ്റർ ഖലീൽ പാലോട് മുഖ്യപ്രഭാഷണം നടത്തി. വിവിധ എംബസികളിൽ കെട്ടിക്കിടക്കുന്ന പ്രവാസി ക്ഷേമ നിധി ഉപയോഗപ്പെടുത്തണമെന്നും പ്രവാസി വിദ്യാർഥികൾക്ക് നീറ്റ് പരീക്ഷ എഴുതാൻ സെന്റർ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നാഴികക്ക് നാൽപ്പത് വട്ടം പ്രവാസി സ്നേഹം പ്രകടിപ്പിക്കുന്ന സർക്കാരുള്‍,  നാട്ടിലു ള്ള പ്രവാസികൾക്ക് തിരിച്ച് പ്രവാസത്തിലേക്ക് മടങ്ങുന്നതിനായി മൂന്ന് ലക്ഷ ത്തിന്റെ പാലിശയില്ലാത്ത വായ്‌പ അനുവദിക്കുവാൻ നടപടിഎടുക്കണമെന്നും  ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ ക്ഷേമത്തിനായി സ്വരൂപിച്ച വെല്‍ഫെയര്‍ ഫണ്ടില്‍ നിന്ന് ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ച ഇന്ത്യന്‍ പ്രവാസികള്‍ക്ക് ധനസഹായം നല്‍കണമെന്നും  മാധ്യമപ്രവർത്തകനായ ജയൻ കൊടുങ്ങല്ലൂർ ആവിശ്യപെട്ടു.

ആരോഗ്യ പ്രവർത്തകനായ ഡോ.അബ്ദുൽ അസീസ് പ്രക്ഷോഭത്തിന് അഭിവാദ്യമാർ പ്പിച്ചു സംസാരിച്ചു. കോവിഡ് മഹമാരിക്കാലത്തെ സർക്കാരുകളുടെ വികലമായ നയങ്ങളും ഉണർന്ന് പ്രവർത്തിക്കാതിരുന്നതുമാണ് പ്രവാസികളും നാട്ടുകാരും അനു ഭവിക്കുന്ന പ്രശ്നങ്ങളുടെ മൂലകാരണമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. തെറ്റുകൾ തിരു ത്തിയും മാനുഷികമായി ഇടപെട്ടും ഇപ്പോഴത്തെ സമസ്യകൾക്ക് പരിഹാരമുണ്ടാ വണമെന്നു ഡോക്ടർ പറഞ്ഞു.

പ്രവാസി വൈസ് പ്രസിഡന്റ് റഹ്മത്ത് തിരുത്തിയാട് സംസാരിച്ചു. സി.സി അംഗ ങ്ങളായ സൈനുൽ ആബിദ്, ഖാലിദ് റഹ്മാൻ, ഷിഹാബ് കുണ്ടൂർ എന്നിവർ സന്നി ഹിതരായിരുന്നു. ബാരിഷ് ചെമ്പകശ്ശേരി അവതാരകനായിരുന്നു. റിഷാദ് എളമരം, റെനീസ്, ഫൈസൽ കൊല്ലം ഫഹീം ഇസ്സുദ്ദീൻ, മുസ്തഫ കെ.എം എന്നിവർ ഓൺ ലൈൻ സംപ്രേഷണത്തിന് നേതൃത്വം നൽകി. നൂറുകണക്കിന് പേർ ഫേസ്ബുക്ക് ലൈവിൽ പങ്കെടുത്തു. പ്രവാസി ജനറൽ സെക്രട്ടറി സമീഉല്ല സ്വാഗതവും അഷ്റഫ് കൊടിഞ്ഞി നന്ദിയും പറഞ്ഞു.

Attachments area

Advertisment