New Update
റിയാദ് : കേരള മുസ്ലിം ജമാഅത്തിന്റെ പ്രവാസി ഘടകമായ ഇസ്ലാമിക് കൾച്ചറൽ ഫൌണ്ടേഷൻ ഓഫ് ഇന്ത്യ (ഐ സി എഫ് ) അൽ ഖർജ് സെൻട്രൽ കമ്മിറ്റിയുടെ "അറിവന്നേഷണം, അനന്യ സേവനം, സാർത്ഥക പ്രവാസം" എന്ന ശീർഷകത്തിൽ നടന്ന ഈ വർഷത്തെ പ്രവാസി വായന ക്യാമ്പയിനും, ICF /RSC അൽ ഖർജ് സെൻട്രൽ കമ്മിറ്റിയുടെ ഓഫീസ് ഉത്ഘാടനവും നടന്നു.
Advertisment
അൽ ഖർജ് സെന്റററിൽ വെച്ച് നടത്തിയ പരിപാടിയിൽ കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി എൻ അലി അബ്ദുള്ള ഓഫിസ് ഉത്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിച്ചു. ഐ സി എഫ് അൽ ഖർജ് സെൻട്രൽ പ്രസിഡന്റ് അബ്ദുൽ ഖാദർ സഖാഫി അധ്യക്ഷത വഹിച്ച പരിപാടിയിൽ അലി കുഞ്ഞ് മൗലവി ഉത്ഘാടനം നിർവഹിച്ചു. സ്വാദിഖ് സഖാഫി സ്വാഗതവും മുഹമ്മദ് കുഞ്ഞി പട്ല നന്ദിയും പറഞ്ഞു.