Advertisment

പ്രവാസികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ ഒ ഐ സി സി മുഖ്യമന്ത്രിക്ക് നിവേദനം നൽകി

New Update

ജിദ്ദ: കോവിഡ് -19 മഹാമാരിമൂലം ഒരു വർഷത്തിലേറെയായി ജോലിയും കൂലിയും ഇല്ലാതെ നാട്ടിൽ കഷ്ടപ്പെടുന്ന പ്രവാസികൾക്ക് സാന്ത്വനമായി അത്തരക്കാരുടെ പ്രശ്നങ്ങൾ ഒരു നിവേദനത്തിലൂടെ ജിദ്ദ ഒ ഐ സി സി മലപ്പുറം മുനിസിപ്പൽ കമ്മറ്റി കേരള സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തി. പത്ത് ആവശ്യങ്ങളടങ്ങിയ നിവേദനം കേരള മുഖ്യമന്ത്രിക്ക് ഇമെയിൽ വഴി അയച്ചു കൊടുത്തതായി പ്രസിഡണ്ട് യു എം ഹുസ്സൈൻ മലപ്പുറം അറിയിച്ചു.

Advertisment

 

നിവേദനത്തിലൂടെ ആവശ്യപ്പെട്ട കാര്യങ്ങൾ:

1.നിർദ്ദിഷ്ട സൌദികോൺസുലേറ്റ് കോഴിക്കോട് സ്ഥാപിക്കുക ,

2. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന യാത്ര പുനഃസ്ഥാപിക്കുന്നതിന്‌ വേണ്ടി കേന്ദ്ര സർക്കാരിൽ സമ്മർദ്ധം ചെലുത്തുക,

3. കോവിഡ് -19 മഹാമാരിമൂലം കഷ്ടത അനുഭവിക്കുന്ന പ്രവാസികൾക്ക് 5000 രൂപ അടിയന്തിര സാമ്പത്തിക സഹായം മാസംതോറും നൽകുക ,

4. റേഷൻ കാർഡിൽ NRK എന്ന് രേഖപ്പെടുത്തിയത് മൂലം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പല ആനുകൂല്യങ്ങളും ലഭിക്കുന്നില്ല , റേഷൻ കാർഡിൽ പ്രവാസി കൂലി എന്നെഴുതി 60 വയസ് കഴിഞ്ഞവർക്ക് (നാട്ടിലുള്ള ) പ്രവാസി പെൻഷനും , ആരോഗ്യ പരിരക്ഷയും ഉറപ്പ് വരുത്തുക ,

5. വാക്സിൻ ക്ഷാമം പരിഹരിച്ച് പ്രവാസികൾക്ക് മുൻഗണനാ ക്രമത്തിൽ വാക്സിനേഷൻ നൽകുക ,

6. തിരിച്ചു വരുന്ന പ്രവാസികളുടെ കൊറന്റൈൻ ചാർജ് ഗവഃ വഹിക്കുക ,

7. വിദേശത്ത് മരണമടയുന്ന പ്രവാസികളുടെ മൃതദേഹം സൌജന്യമായി നാട്ടിൽ എത്തിക്കുക ,

8. ക്ഷേമനിധി പെൻഷൻ 2000 രൂപയിൽ നിന്ന് 5000 രൂപയാക്കി ഉയർത്തുക ,

9. കരിപ്പൂർ എയർപ്പോര്ട്ട് കൂടുതൽ കാര്യക്ഷമമാക്കുക ,

10.പ്രവാസികളോട് കസ്റ്റംസ് ഓഫീസർമാരുടെ ക്രൂരത അവസാനിപ്പിക്കുക ,

കുഞ്ഞാൻ പൂക്കാട്ടിൽ, കമാൽ കളപ്പാടൻ, പി കെ അമീർ മുണ്ടുപറമ്പ്‌, നജ്മുദ്ദീൻ മേൽമുറി, സലീം നാലകത്ത് , പി കെ നാദിർഷ , സി പി ഷബീര് അലി, ഫർഹാൻ കൊന്നോല, ടി കെ സാഹിർ, പി ടി റഫീഖ് , ടി കെ സുനീർ ബാബു എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് നിവേദനം തയ്യാറാക്കിയത്‌. യോഗത്തിൽ യു എം ഹുസ്സൈൻ മലപ്പുറം അദ്ധ്യക്ഷത വഹിച്ചു.

PRAVASI OICC
Advertisment