Advertisment

ക്വാറന്റൈന്‍ ചെലവ് പ്രവാസികൾ സ്വയം വഹിക്കണമെന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം: സലാം പാപ്പിനിശ്ശേരി

New Update

പ്രവാസികളുടെ ക്വാറന്റൈന്‍ ചെലവ് സ്വയം വഹിക്കണമെന്ന സര്‍ക്കാര്‍ നിലപാട് ദുരിത മേഖലകളില്‍ നിന്ന് നാട്ടിലെത്തുന്ന പ്രവാസികളുടെ മടങ്ങി വരവ് നിരുത്സാഹപ്പെടുത്തുന്നതിന് വേണ്ടിയുള്ളതാണെന്ന് ഗ്ലോബൽ പ്രവാസി അസോസിയേഷൻ ചെയർമാൻ സലാം പാപ്പിനിശ്ശേരി.

Advertisment

രാജ്യത്തിന്റെ സംബദ് വ്യവസ്ഥയുടെ നട്ടെല്ലായിരുന്ന പ്രവാസികളോടുള്ള സർക്കാരിന്റെ ഈ നയം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും ഈ ഒരു സന്ദർഭത്തിൽ ഇത്തരത്തിലുള്ള ക്രൂരമായ നടപടികൾ സ്വീകരിക്കരുതെന്നും അദ്ദേഹം തുറന്നിടിച്ചു.

വിദേശത്ത് നിന്ന് സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നവര്‍ക്കുള്ള സൗജന്യ ക്വാറന്റൈന്‍ ഒഴിവാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിലൂടെ അറിയിച്ചിരുന്നു. ക്വാറന്‍റൈന്‍ ചെലവ് അവരവര്‍ തന്നെ വഹിക്കേണ്ടിവരുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ജോലി നഷ്ടപ്പെട്ടവർ,സന്ദർശക വിസയിൽ വന്ന് ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നവർ,വിമാന ടിക്കറ്റെടുക്കാൻ പോലും നിവർത്തിയില്ലാതെ പല സംഘടനകളുടെയും സഹായത്താൽ നാട്ടിലേക്കെത്തുന്ന പ്രവാസികൾ എങ്ങനെയാണ് ക്വാറന്റൈന്‍നിൽ കഴിയുന്നതിനും കൂടി പണം കണ്ടെത്തുക? കരളുറപ്പുള്ള കേരളത്തിന് കാവലായി കേരള സർക്കാർ ഒപ്പമുണ്ടാകുമെന്ന് വായ്ത്തിപ്പാടിയവരാണ് ഭൂരിഭാഗം പ്രവാസികളും അവരുടെ നെറുകയിൽ ആണ് കേരള സർക്കാർ ഇത്തരത്തിൽ ഒരു ആണി അടിച്ചിറക്കുന്നതെന്നും സലാം പാപ്പിനിശ്ശേരി വിശദമാക്കി.

ജന്മനാട്ടിൽ തിരിച്ചെത്താനുള്ള അവകാശം ഓരോ പ്രവാസികൾക്കും ഉണ്ട്. ഈ ഒരു പ്രതിസന്ധിഘട്ടത്തിൽ അവരെ ചേർത്തു നിർത്തുന്നതിന് പകരം ആട്ടിയോടിക്കാനുള്ള രാഷ്ട്രീയ തന്ത്രമാണോ മന്ത്രിയുടെ ഈ നിലപാടിന് പിന്നിൽ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സര്‍ക്കാരിന്റെ ഈ നിലപാടിനെതിരെ പ്രവാസിലോകത്ത് പ്രതിഷേധമിരമ്പുകയാണ്.

പ്രവാസികള്‍ നാടിന്റെ നട്ടെല്ലാണെന്നും കയറി വരുവെന്ന് പറഞ്ഞപ്പോള്‍ വേറെ എവിടെയും ഇല്ലാത്ത ഒരു കരുതൽ നമ്മുടെ സർക്കാർ ചെയുന്നു എന്നോർത്ത് അഭിമാനമുണ്ടായിരുന്നു. എന്നാൽ കോവിഡ് പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെട്ട് സാമ്പത്തിക പ്രതിസന്ധിയിലായി മടങ്ങുന്നവരുടെ കയ്യിൽ

നിന്നും ക്വാറന്‍റൈന്‍ ഫീസും കൂടി ഈടാക്കാൻ ഒരുങ്ങുമ്പോൾ അത്തറിന്റെ സുഗന്ധമില്ലാതെ വരുന്നവനെ കേരളത്തിന് ആവിശ്യമില്ല എന്ന് സർക്കാർ പറയാതെ പറയുകയാണോ എന്ന് ചോദിക്കുകയാണ് ഓരോ പ്രവാസിയും.

വെറും 5000 ത്തിൽ താഴെ പ്രവാസികൾ മാത്രമെ ഇപ്പോൾ നാട്ടിലെത്തിയിട്ടുളളു.ബാക്കി ലക്ഷകണക്കിന് പ്രവാസികളും ഇവിടെ അനാഥമായി കിടക്കുകയാണ്. അവരൊയൊക്കെ നിന്നിടത്തു തന്നെ നിർത്തുവാനുള്ള ഈ ബുദ്ധി ആരുടേതാണെങ്കിലും അതൊന്നും വിലപോകാൻ പോകുന്നില്ല. അവസ്ഥയറിഞ്ഞിട്ടും കഴുത്തറക്കുന്ന സർക്കാരിന്റെ ഈ നയവും ,ഞങ്ങൾ അതിജീവിക്കും.കാരണം ഞങ്ങൾ നിൽക്കുന്നത് എന്നെ ഞാൻ ആക്കിയ മണ്ണിലാണ്. എന്തിനും ഏതിനും ഒപ്പമുണ്ടാകുമെന്ന് പ്രവാസികളെ തെറ്റ്ധരിപ്പിച്ച ബഹുമാനപ്പെട്ട മുഖ്യമന്ത്രി വിദേശത്ത് മരണമടയുന്ന സ്വന്തം ജനതക്ക്

ആദരാജ്ഞലികൾ അർപ്പിക്കാൻ പോലും മറന്നു.

ഇതിലൂടെയും പ്രവാസികളോടുള്ള വിവേചനം ചൂണ്ടിക്കാണിക്കുന്ന നിലപാട് ഇവിടെ വ്യക്തമാകുന്നത്. ഈ സമയവും കടന്ന് പോകും ഗൾഫിൻെറ വസന്തക്കാലം ഒരിക്കൽ തിരിച്ചു വരികയും ചെയ്യും. അന്ന് എല്ലാം മറക്കുന്ന പ്രവാസി ഒരുപക്ഷെ ഇത് മറന്നെന്ന് വരില്ല.പൊതുജനങ്ങളോടുള്ള കേരള

സർക്കാരിന്റെ സേവനത്തെ കുറിച്ചുള്ള വാഴ്ത്തിപാടലുകൾ എല്ലാം തന്നെ ഏറ്റുപാടിയവരാണ് ഞങ്ങൾ പ്രവാസികൾ.

ആത്മാർത്ഥതയോടെ നിങ്ങൾക്ക് വേണ്ടി കയ്യടിച്ച് ഞങ്ങൾ പാടിയ പാട്ടിനെ വെറും പാണപാട്ട് മാത്രമായി കണ്ടതിൽ വളരെയധികം ദുഖമുണ്ട്. എന്നിരുന്നാലും ആപത്തിൽ മുഖം തിരിക്കുന്നവരോട് ഒന്നേ പറയാനുള്ളു ഞങ്ങൾ അതിജീവിക്കും എന്നും സലാം പാപ്പിനിശ്ശേരി പറഞ്ഞു.

pravasi quarrantien
Advertisment