ദമ്മാം: വാളയാര്‍ സഹോദരിമാരുടെ കോലക്കേസ് പുനരന്വേഷിക്കണമെന്ന് പ്രവാസി സാംസ്കാ രിക വേദി ദമ്മാം റീജിയണൽ കമ്മിറ്റി ആവശ്യപ്പെട്ടു.കൊലപാതകികള്‍ രക്ഷപെടാനിടയായ സാഹചര്യം സൃഷ്ടിച്ച പോലീസിലും പ്രൊസിക്യൂഷനിലും ഉണ്ടായ ഉന്നത രാഷ്ട്രീയ ഇടപെട ലുകളും അന്വേഷിക്കണം. ഭരണകക്ഷിയുമായി ബന്ധമുള്ളവരാണ് കുറ്റവാളികള്‍ എന്ന ശക്തമായ ആരോപണം നിലനില്‍ക്കുന്നതിനാല്‍ സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണം.
വാളയാർ കൊലക്കേസ് ഇരകളോടുള്ള ഐക്യദാർഢ്യ സൂചകമായി പ്രവാസി റീജിയണൽ കമ്മിറ്റി കമ്മിറ്റി അംഗങ്ങൾ മൊബൈൽ വെളിച്ചം തെളിച്ചു പ്രതിഷേധം രേഖപ്പെടുത്തുന്നു.
പോക്‌സോ കേസിലെ പ്രതികള്‍ക്കായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍തന്നെ കോടതിയില്‍ ഹാജരായത് ഞെട്ടിപ്പിക്കുന്നതാണ്. ഇത്തരത്തിലുള്ള വ്യക്തികളെ രാഷ്ട്രീയം മാത്രം നോക്കി നിയമിച്ചത് സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പിന്റെ ഗുരുതരമായ തെറ്റാണ്. ദൃക്‌സാക്ഷി യടക്കമുണ്ടായിട്ടും പ്രതികളെ ശിക്ഷിക്കാനാവാതെ പോയതില്‍ കടുത്ത വീഴ്ചയുണ്ട്. രണ്ട് ദലിത് കുഞ്ഞുങ്ങള്‍ ക്രൂരമായി പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ടിട്ടും പ്രതികളെ ശിക്ഷിക്കുന്നതിന് പകരം രക്ഷിക്കാനുള്ള ശ്രമം അപമാനകരമാണെന്നും യോഗം കുറ്റപ്പെടുത്തി. ഇരകളോടുള്ള ഐക്യദാർഢ്യ സൂചകമായി കമ്മിറ്റി അംഗങ്ങൾ മൊബൈൽ വെളിച്ചം തെളിച്ചു പ്രതിഷേധം രേഖപ്പെടുത്തി. ഷബീർ ചാത്തമംഗലം അധ്യക്ഷത വഹിച്ചു. മുഹ്‌സിൻ ആറ്റശ്ശേരി, റഊഫ് ചാവക്കാട് എന്നിവർ സംസാരിച്ചു. അബൂബക്കർ പൊന്നാനി, ജംഷാദ് കണ്ണൂർ, ആസിഫ് തുടങ്ങിയവർ സംബന്ധിച്ചു. ശരീഫ് കൊച്ചി നന്ദി പറഞ്ഞു.