രാജ്യത്തെ ശവപറമ്പാക്കിയ നരേന്ദ്ര മോദി രാജിവെക്കുക; പ്രവാസി സാംസ്കാരിക വേദി റിയാദ്

author-image
admin
New Update

റിയാദ്: കോവിഡ് മൂലം ജനങ്ങൾ പ്രയാസപ്പെടുമ്പോഴും വംശീയ അജണ്ടകളുമായി മുന്നോട്ട് പോകുന്ന മോദി സർക്കാർ രാജിവെക്കണമെന്ന് വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി പറഞ്ഞു.

Advertisment

publive-image

കേന്ദ്ര ഗവൺമെന്റിന്റെ പരാജയപ്പെട്ട കോവിഡ് പ്രതിരോധം, ലക്ഷദ്വീപിലെ സംഘ് കൈയ്യേറ്റം, പെട്രോളിയം വിലവർധന,പൗരത്വ നിഷേധം,കർഷക ദ്രോഹം ഉൾപ്പെടെയുള്ള ഭരണകൂട വേട്ടയിൽ പ്രതിഷേധിച്ച് രാജ്യത്തെ ശവപറമ്പാക്കിയ നരേന്ദ്ര മോദി രാജിവെക്കുക എന്ന പ്രമേയത്തിൽ നടക്കുന്ന വെൽ ഫെയർ പാർട്ടി ദേശീയ കാമ്പയിന്റെ ഭാഗമായി കേരള ഘടകം സംഘടിപ്പിക്കുന്ന വെർച്വൽ റാലിയുടെ റിയാദ് പ്രവിശ്യ പ്രചാരണ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസി റിയാദ് സെന്ററൽ കമ്മിറ്റി പ്രസിഡന്റ് സാജു ജോർജ്ജ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിവി.എ സമീഉല്ല, അംജദ് അലി എന്നിവർ സംസാരിച്ചു. ബാരിഷ് ചെമ്പകശ്ശേരി അവതാരകനായിരുന്നു. ജാസ്മിൻ അഷ്റഫ് നന്ദി പറഞ്ഞു.

pravasi samskarikavedhi
Advertisment