റിയാദ്: പ്രവാസി സാംസ്കാരിക വേദി സംഘടിപ്പിച്ച ഓണം മഹോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ സമാപിച്ചു. പ്രവാസി കുടുംബങ്ങളടക്കം ആയിരത്തി അഞ്ഞൂറോളം പേർ പങ്കെടുത്ത ഓണസദ്യയായിരുന്നു മഹോത്സവത്തിന്റെ മുഖ്യ ആകർഷണം.
അബ്ദുൽ അസീസ് മലസിന്റെ നേതൃത്വത്തിൽ അൻപതിലധികം വളണ്ടിയർമാർ പ്രവർത്തന നിരതരായ സദ്യയിൽ പ്രവാസി സമൂഹത്തിലെ വിവിധ തുറകളിൽ നിന്നുള്ള ആളുകൾ പങ്കെ ടുത്തു.തുടർന്ന് നടന്ന ലൈവ് ആർട്ട് ഷോയിൽ നാല് പ്രവാസി ചിത്രകാരന്മാർ ആവിഷ്ക്കാരങ്ങൾ നടത്തി. മനുഷ്യന്റെ സ്വാതന്ത്ര്യം,സ്വപ്നങ്ങൾ, പരിസ്ഥിതി, ഫാഷിസം തുടങ്ങി സമകാലിക സാമൂഹികാവസ്ഥകളോട് കലഹിക്കുന്നതായിരുന്നു അവരുടെ പെയിന്റ്ങ്ങ്.
'പ്രവാസി' നേതാക്കൾ ചിത്രകാരന്മാരായ ജയാശങ്കർ, ഉസ്മാൻ പട്ടിയത്ത്, പ്രസാദ് സി.പി, മുസൈബ് എന്നിവർക്ക് മൊമെന്റോ നൽകി ആദരിച്ചു. തുടർന്ന് മഹോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം 'പ്രവാസി' പ്രസിഡന്റ് സാജു ജോർജ്ജ് നിർവ്വഹി ച്ചു. സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെതുമായ ഈ ആഘോഷം പുതിയ കാലത്തെ വെറുപ്പിന്റെയും ഹിംസയു ടെയും വക്താക്കൾക്കുള്ള സന്ദേശമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസി വൈസ് പ്രസിഡന്റ് സലീം മാഹി, ജന.സെക്രട്ടറി ഖലീൽ പാലോട്, ദമാം ചാപ്റ്റർ പ്രസിഡന്റ് ഷബീർ ചാത്ത മംഗലം, ജരീർ മെഡിക്കൽ സെന്റർ എക്സിക്യൂട്ടീവ് നസ്രുൽ ഇസ്‌ലാം എന്നിവർ ആശംസകൾ നേർന്നു. സ്വാഗത സംഘം വൈസ് ചെയർമാൻ നൗഫിനാ സാബു, അംഗങ്ങളായ റഹ്മത്ത് തിരുത്തിയാട്,സുനിൽ കുമാർ,അഡ്വ. റെജി, ബഷീർ പാണക്കാട്, പ്രവാസി ജിദ്ദ സെക്രട്ടറി അഷ്റഫ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
.ജന.കൺവീനർ അഷ്റഫ് കൊടിഞ്ഞി സ്വാഗതവും സൗമ്യ സുനിൽ നന്ദിയും പറഞ്ഞു. ഗാനമേളയോടെ ആരംഭിച്ച കലാ സന്ധ്യയിൽ വിവിധ ഇനം നൃത്തങ്ങൾ,വളളംകളി എന്നിവ അരങ്ങേറി. ജിദേശ്, ജെറി, ലക്ഷ്മി ജിദേശ്, ജൂബിൻ, ദിൽഷാദ്, ദിവ്യ പ്രശാന്ത്, ലെന സിറാജ്,ഹിബ എന്നിവർ ഗാനങ്ങളാലപി ച്ചു.
ശിൽപ സായ്നാഥ് രചനയും സായ്നാഥ് സംവിധാനവും അഭി നയവും കാഴ്ച്ചവെച്ച 'നെല്ലിക്ക' എന്ന ഏകപാത്ര നാടകം പുത്തൻ തലമുറയിലെ മക്കളും രക്ഷിതാക്കളും തമ്മിലുള്ള സ്നേഹവാത്സല്യത്തിന്റെ അതിരുകവിച്ചിൽ ആവിഷ്ക്കരിക്കു ന്നതായിരുന്നു പ്രമേയം.വള്ളംകളി ആശാൻ രാജൻ കാരിച്ചാൽ, സായ്നാഥ്, ശിൽപ സായ്നാഥ്,അവതാരകരായ സുലൈമാൻ, ഹിബ, പരിപാടിയിൽ സംബന്ധിച്ച കുട്ടികൾ എല്ലാവർക്കും സ്നേഹോപഹാരങ്ങൾ വിതരണം ചെയ്‌തു.
ശ്രീലക്ഷ്മി, ദിയ,നിയ, ദേവ, കല്യാണി, അന്ന, സഹന്യ, നതാനിയ, അദീബ്, ശെസ, മുഹമ്മദ് ഫാറൂഖ്,നഷ്വാ,ഫഹീം,നദ എന്നിവർ നൃത്ത പരിപാടികളിൽ പങ്കെടുത്തു.ചിലങ്ക ഡാൻസ് സ്‌കൂൾ അധ്യാപിക റീന ടീച്ചറായിരുന്നു കോറിയോഗ്രാഫി. നെഹ്‌ന അബ്ദുസലാം ,നൈറ ഷഹദാൻ എന്നീ കുട്ടികൾ ഇൻസ്റ്റന്റ് ക്വിസ്പ്രോഗ്രാം നടത്തി സമ്മാനങ്ങൾ നൽകി.
&feature=youtu.be
വിശ്വനാഥ് രൂപകൽപ്പന ചെയ്ത പൂക്കളം ഓണാഘോഷത്തിന് മാറ്റു കൂട്ടി. അബ്ദുറഹ്മാൻ ഒലയ്യാൻ,അബ്ദുറഹ്മാൻ മറായി, സമീഉല്ല, സലീം മൂസ,അംജദ് അലി,നജാത്തുല്ല, അജ്മൽ ഹുസ്സൈൻ, സാബിറാ ലബീബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.