പ്രവാസി വെർച്ചൽ പ്രക്ഷോഭം സ്വാഗത സംഘം രൂപീകരിച്ചു

New Update

publive-image

Advertisment

പാലക്കാട്: സാമ്പത്തിക രംഗത്ത് രാജ്യത്തിൻ്റെ നട്ടെല്ലായ പ്രവാസികളുടെ പ്രശ്നങ്ങളോട് നിതിപൂർവ്വം ഇടപെടാനോ, നടപടികൾ സ്വീകരിക്കാനോ ഭരണകൂടങ്ങൾ തയ്യാറാവുന്നില്ല. പ്രവാസി അവഗണക്കെതിരെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി പ്രവാസി വെൽഫെയർ ഫോറം ആഗസ്റ്റ് 13 ന് വെർച്ചൽ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചു.

ചെയർമാൻ പി.എസ്.അബൂ ഫൈസൽ വെൽഫെയർ പാട്ടി ജില്ലാ പ്രസിഡൻ്റ് ,വൈസ് ചെയർമാൻ സലാം മേപ്പറമ്പ്വൈസ് പ്രസിഡൻ്റ് പ്രവാസി വെൽഫെയർ ഫോറംജനറൽ കൺവീനർ അഷ്റഫ് മാട്ടറ ജില്ലാ പ്രസിഡൻ്റ് പ്രവാസി വെൽഫെയർ ഫോറം ,പ്രചരണം കെ.വി അമീർ മണ്ണാർക്കാട്ജില്ലാ കമ്മിറ്റി അംഗം പ്രതിനിധി ദിൽഷാദലി ജില്ലാ സെക്രട്ടറിപ്രോഗ്രാം സുലൈമാൻപുലാപ്പറ്റജില്ലാ അസി.സെക്രട്ടറി വെൽഫെയർ പാർട്ടി ജില്ലാ നേതാക്കളായ മോഹൻദാസ് പറളി, എ. ഉസ്മാൻ ആലത്തൂർ, മജീദ് തത്തമംഗലം. പ്രവാസി ജില്ലാ ഭാരവാഹികളായ അബ്ദുൾ ഷുക്കൂർ, മൊഹിയുദ്ദീൻ വല്ലപ്പുഴ, ഇസ്മയിൽ മലമ്പുഴ, ഉസ്മാൻ ഒറ്റപ്പാലം, ലത്തീഫ് പാറക്കൽ, എന്നിവർ സംസാരിച്ചു.

Advertisment