എസ്.കെ.എസ്.എസ്.എഫ്. ബഹ്‌റൈന്‍ സ്വാതന്ത്ര്യ  ചത്വരം സംഘടിപ്പിച്ചു

സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു.

New Update
5335

മനാമ: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്യദിനാഘോഷം 'സ്വതന്ത്ര്യ ചത്വരം' എന്ന ശീര്‍ഷകത്തില്‍ 'മതേതരത്വം ഇന്ത്യയുടെ മതം' എന്ന പ്രമേയത്തേ ആസ്പഥമാക്കി വ്യത്യസ്തങ്ങളായ പരിപാടികളോടെ എസ്.കെ.എസ്. എഫ്. ബഹ്‌റൈന്‍ ആഘോഷിച്ചു.

Advertisment

സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു. രാജ്യ സ്‌നേഹത്തിന്റെ ഉന്നതമായ ഗുണപാഠങ്ങള്‍ വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കാന്‍ നാം തയാറാകണമെന്ന് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

അബ്ദുല്‍ റസ്സാഖ് ഫൈസി ചെമ്മാട് പ്രമേയ പ്രഭാഷണം നടത്തി. മതേരത്വ മൂല്യങ്ങള്‍ കാത്ത് സൂക്ഷിച്ച പൂര്‍വ്വകാല ചരിത്രത്തിലെ ഹൃദയകാരിയായ മുഹൂര്‍ത്തങ്ങള്‍ സദസിന് മുമ്പാകെ വിശദീകരിക്കുകയും വ്യത്യസ്തങ്ങളായ മതങ്ങളില്‍ ജീവിക്കുകയും നേതൃത്വം വഹിക്കുകയും ചെയ്തവര്‍  കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിച്ച മതേരത്വ മൂല്യങ്ങളുടെ ചരിത്ര പഞ്ചാതലങ്ങള്‍ പ്രമേയ പ്രഭാഷകന്‍ സദസിന് വിവരിച്ച് കൊടുത്തു.

സമസ്ത ബഹ്‌റൈന്‍ ജനറല്‍ സെക്രട്ടറി എസ്.എം. അബ്ദുല്‍ വാഹിദ്,  ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറി ബശീര്‍ ദാരിമി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സമസ്ത കേന്ദ്ര വൈസ് പ്രസിഡന്റ്  ശഹീം ദാരിമിയും, മീഡിയ കണ്‍വീനര്‍ ജസീര്‍ വാരവും ചേര്‍ന്ന് ആലപിച്ച ദേശീയോദ്ഗ്രഥന ഗാനം സദസിന് ഉണര്‍വേകി.

എസ്.കെ.എസ്.എസ്.എഫ്. ബഹ്റൈന്‍ വൈസ് പ്രസിഡന്റ് നിഷാന്‍ ബാഖവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സമസ്ത ബഹ്‌റൈന്‍ കേന്ദ്ര വൈസ് പ്രസിഡന്റ് ഹാഫിള് ശറഫുദ്ധീന്‍ മൗലവി
ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുല്‍ മജീദ് ചോലക്കോട് വൈസ് പ്രസിഡണ്ട് മുഹമ്മദ് മുസ്ലിയാര്‍ എടവണ്ണപ്പാറ കെ.എന്‍.എസ്. മൗലവി തുടങ്ങി സമസ്തയുടെ കേന്ദ്ര ഏരിയാ ഭാരവാഹികളും റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമിന്റെ ഉസ്താദുമാരും കോഡിനേറ്റര്‍മാരും എസ്.കെ.എസ്.എസ്.എഫ്. കണ്‍വീനര്‍മാര്‍,വിഖായ അംഗങ്ങളും മറ്റു പ്രസ്ഥാന ബന്ധുക്കളും സന്നിഹിതരായിരുന്നു.

എസ്.കെ.എസ്.എസ്.എഫ്. മുന്‍ പ്രസിഡന്റ് അശ്‌റഫ് അന്‍വരി ആമുഖ ഭാഷണം നടത്തിയ ചടങ്ങിന് എസ്.കെ.എസ്.എസ്.എഫ്. ആക്ടിംഗ് സെക്രട്ടറി ശാജഹാന്‍ കടലായി സ്വാഗതവും വൈസ് പ്രസിഡന്റ് സജീര്‍ പന്തക്കല്‍ പ്രതിജ്ഞയും ജോയിന്‍ സെക്രട്ടറി റാഷിദ് കക്കട്ടില്‍ നന്ദിയും പറഞ്ഞു.

Advertisment