/sathyam/media/media_files/qKYf0g08e27SUscovlVi.jpg)
ജിദ്ദ: വിവിധ രാജ്യങ്ങളിലുള്ള മലയാളി പ്രവാസികള്‍ക്ക് അതാത് രാജ്യങ്ങളിലെ നിയമ കാര്യങ്ങളില്‍ സൗജന്യ സഹായം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നോര്‍ക്ക റൂട്ട്‌സി
ന്റെ കീഴിലുള്ള പ്രവാസി ലീഗല്‍ എയ്ഡ്സ് സെല്‍ സൗദിയില്‍ രണ്ട് കണ്‍സള്‍ട്ടന്റുമാരെ നിയമിച്ചു.
ജിദ്ദയില്‍ ശംസുദ്ധീന്‍ ഓലളേശരി, ദമ്മാമില്‍ പി.എം. തോമസ് എന്നിവരെയാണ് നിയമിച്ചത്. ഇവര്‍ ഉള്‍പ്പെടെ ജി.സി.സിയില്‍ ഏഴ് പേരെയാണ് ആദ്യ ഘട്ടത്തില്‍ നിയമിച്ചിട്ടുള്ളതെന്നും കൂടുതല്‍ രാജ്യങ്ങളിലെ നിയമനങ്ങള്‍ തുടര്‍ന്നുണ്ടാകുമെന്നും നോര്‍ക്ക റൂട്ട്‌സ് സി ഇ.ഒ. അജിത് കൊളശേരി അറിയിച്ചു.
ഗള്‍ഫ് രാജ്യങ്ങളില്‍ നിയമിതനായ മറ്റു അഞ്ചു പേര്‍: രാജേഷ് സാഗര്‍ (കുവൈത്ത്), മനു ജി, അനഘ ഷിബു (ദുബായ്-ഷാര്‍ജ), സാബു രത്‌നാകരന്‍, സലിം ചോലമുക്കത്ത് (അബുദാബി-പൊതുവെ യു.എ.ഇ). മറ്റു ഗള്‍ഫ് രാജ്യങ്ങളായ ബഹ്റൈന്‍, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളിലും വൈകാതെ കണ്‍സള്‍ട്ടന്റുമാരെ നിയമിക്കും.
ദയാഹര്‍ജികള്‍, നഷ്ടപരിഹാരം എന്നിവ ഉള്‍പ്പെടെ കോടതിയും നിയമ നടപടികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉപദേശങ്ങള്‍ നല്‍കുക, പരിഭാഷകളില്‍ അതാത് രാജ്യങ്ങളിലെ വിദഗ്ദ്ധരുടെ സഹായം ഏര്‍പ്പാടാക്കുക, സന്നദ്ധ സംഘടനകളുമായി സഹകരിച്ച് പ്രവാസികളില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങിയവയും പ്രവാസി ലീഗല്‍ എയിഡ് സെല്‍ ഉദേശിക്കുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ിീൃസമൃീീെേ.ീൃഴ എന്ന വെബ്‌സൈറ്റ്, ഇന്ത്യയ്ക്ക് അകത്ത് ടോള്‍ ഫ്രീ നമ്പറായ 18004253939, വിദേശങ്ങളില്‍ നിന്ന് മിസ്ഡ് കോള്‍ സര്‍വീസായ 00918802012345 എന്നിവയിലൂടെ ലഭിക്കുമെന്നും നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us