/sathyam/media/media_files/iRsUnVihyvRSAcxHxhbd.jpg)
ദേശസ്‌നേഹ വിചാരങ്ങള്‍ പ്രദീപ്തമാക്കിയ വിവിധ പരിപാടികളോടെ അക്ബര്‍ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനം ആചരിച്ചു. സാവേശം, സാഭിമാനം ഗ്രൂപ്പിന് കീഴിലെ സ്ഥാപനങ്ങളിലെല്ലാം ത്രിവര്‍ണ പതാക ഉയര്‍ത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറുകയും ചെയ്തു.
പൊന്നാനി ആനപ്പടിയിലെ അക്ബര്‍ ഗ്രൂപ്പ് ആസ്ഥാനത്ത് ബെന്‍സി ഫുഡ് ആന്‍ഡ് ബീവറേജ് പ്രൊഡക്ഷന്‍ മാനേജര്‍ അബ്ദുല്‍ മജീദ് ദേശീയ പതാക ഉയര്‍ത്തി. ചന്തപ്പടിയിലെ ബെന്‍സി പോളിക്ലിനിക്കില്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. ആശ പതാക ഉയര്‍ത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം വായിക്കുകയും ചെയ്തു. ഹിലാല്‍ പബ്ലിക് സ്‌കൂളില്‍ നടന്ന സ്വാതന്ത്ര്യ ദിനാചരണത്തിന് തുടക്കം കുറിച്ച് മാനേജര്‍ ജോണ്‍സണ്‍ മാത്യു ത്രിവര്‍ണ പതാക ഉയര്‍ത്തി.
ബെന്‍സി പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരവും ദേശഭക്തി ഗാന മത്സരവും സംഘടിപ്പിച്ചു. ക്വിസ് മത്സരത്തില്‍ തസ്ലീന വിജയിയായി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഷാരോണ്‍ സംസാരിച്ചു. സമ്മാനദാനം ഷഫീഖ്, അശ്വിന്‍, അജയ്, ഷാനവാസ്, രജീഷ്, ഷഹനാസ് എന്നിവര്‍ നിര്‍വഹിച്ചു.
അക്ബര്‍ ഗ്രൂപ്പിന് കീഴിലുള്ള പൊന്നാനി ഹിലാല്‍ പബ്ലിക് സ്‌കൂളില്‍ അരങ്ങേറിയ സ്വാതന്ത്ര്യ ദിനാഘോഷം വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള ആഹ്വാനമായി മാറി. മുഖ്യാതിഥിയായെത്തിയ സിവില്‍ എക്‌സൈസ് ഓഫീസറും എക്‌സൈസ് പൊന്നാനി റേഞ്ച് ഓഫീസറും കൂടിയായ എസ്. ശ്രീജിത്ത് സ്‌കൂള്‍, കോളേജ് കാമ്പസുകളിലും യുവാക്കള്‍ക്കിടയിലും വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള പോരാട്ടം രാജ്യസ്‌നേഹത്തില്‍ അധിഷ്ഠിതമായ സാമൂഹ്യ കടമയാണെന്ന് ഉത്ബോധിപ്പിച്ചു.
ഹിലാല്‍ പബ്ലിക് സ്‌കൂള്‍ ഫിസിക്കല്‍ ട്രെയിനര്‍ ഷിബിന്‍ തവനൂര്‍ പരിശീലിപ്പിച്ച ഫ്‌ലാഗ് ഡ്രില്ല്, മാര്‍ച്ച് പാസ്റ്റ് സ്‌കൂള്‍ ഇന്‍വെസ്റ്റിച്യര്‍ സെറിമണി, ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് കരസ്ഥമാക്കിയ ഹിലാല്‍ പബ്ലിക് സ്‌കൂള്‍ അധ്യാപിക ശബ്ന ഷെറിനെ ആദരിക്കല്‍ തുടങ്ങിയ പരിപാടികള്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന് മാറ്റുകൂട്ടി.
മാറഞ്ചേരി പഞ്ചായത്ത് മെമ്പര്‍ അഡ്വ. കെ.എ. ബക്കര്‍, വാര്‍ഡ് മെമ്പര്‍ നിഷാദ് അബൂബക്കര്‍, റിട്ട. ഹെഡ്മാസ്റ്റര്‍ രാമനുണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ ദീപ ഒ.ടി, വൈസ് പ്രിന്‍സിപ്പല്‍ പ്രസിദ്ധ പ്രസാദ്, ഹെഡ്മിസ്ട്രസ് സഹല ജംഷാദ് അഡ്മിനിസ്‌ട്രേറ്റര്‍ ടി. അഷ്‌റഫ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എ.എം. ഷൗക്കത്തലി എന്നിവര്‍ നേതൃത്വം നല്‍കി. ദേശീയ ഗാനാലാപനവും മധുര വിതരണവും അക്ബര്‍ ഗ്രൂപ്പ് സ്വന്തന്ത്ര്യ ദിനാഘോഷത്തെ അടയാളപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us