/sathyam/media/media_files/KfBBK9NHvOVWO3AJFiea.jpg)
ജിദ്ദ: സൗദി ഹേര്‍ട്ട് അസോസിയേഷന്‍ അംഗീകാരമുള്ള ഫസ്റ്റ് എയ്ഡ് ആന്‍ഡ് സി.പി.ആര്‍. ട്രെയ്‌നിങ് നടത്തി ജിദ്ദ ഏറനാട് മണ്ഡലം കെ.എം. സി.സി. മാതൃകയായി. ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ അക്കാഡമിക് ആന്‍ഡ് ട്രെയ്‌നിങ് സെന്ററില്‍ വച്ചാണ് ട്രൈനിംഗ് നടത്തിയത്.
സൗദി ഹേര്‍ട്ട് അസോസിയേഷന്‍ അംഗീകാരമുള്ള ഫസ്റ്റ് എയ്ഡ് കോഴ്‌സുകളായ ബേസിക് ഫസ്റ്റ് എയ്ഡ്‌സ്, മെഡിക്കല്‍ എമെര്‍ജന്‍സിസ്, എന്‍വിയര്‍മെന്റല്‍ എമെര്‍ജന്‍സിസ്, ട്രൗമ എമെര്‍ജന്‍സിസ്, കുട്ടികള്‍ക്കും, വലിയവര്‍ക്കുള്ള സി.പി.ആര്‍. ട്രൈനിംഗ്, ചോക്കിങ് അടക്കമുള്ള ട്രൈനിംഗ് എന്നിവ സംഘടിപ്പിച്ചത്.
സൗദി ഹാര്‍ട്ട് അസോസിയേഷന്‍ ബി.എസ്.എല്‍ & എ.സി.എല്‍.എസ്. ഇന്‍സ്ട്രക്റ്ററും ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ആക്ടിങ് നഴ്‌സിംഗ് ഡയറക്ടറുമായ സി.പി. വിജേഷ് വിജയനാണ് ഡെമോ ഉപകരണങ്ങള്‍ സഹിതം ട്രൈനിംഗ് നല്‍കിയത്.
ജിദ്ദയില്‍ ഒരു മലയാളി സംഘടന സൗദി ഹേര്‍ട്ട് അസോസിയേഷന്‍ അംഗീകാരമുള്ള് ഫസ്റ്റ് എയ്ഡ് ആന്‍ഡ് സി.പി.ആര്‍. നടത്താന്‍ മുന്നോട്ട് വന്നത് മാതൃകപരമാണെന്ന് വിജേഷ് പറഞ്ഞു. നേരത്തെ ഏറനാട് മണ്ഡലം കെ.എം.സി.സി. ഹജ്ജ് വളന്റിയര്‍ക്ക് സി.പി.ആര്‍. ട്രൈനിംഗ് നല്‍കിയതിന് ശേഷം നിരവധി സംഘടനകള്‍ ബെന്ധപെട്ടതായും അവര്‍ക്ക് ട്രൈനിംഗ് നല്‍കിയതായും വിജേഷ് അറിയിച്ചു.
ഇത്തരം ട്രൈനിംഗ് കോഴ്‌സുകള്‍ ജീവിതത്തില്‍ പഠിച്ചിരിക്കല്‍ നിര്‍ബന്ധമാണെന്നും മറ്റു സംഘാടകളും ഇത്തരം ട്രെനിങ്ങുകളുമായി രംഗത്ത് വരണമെന്ന് കെ.എം.സി.സി. വനിത വിങ് ഭാരവാഹി ഷമീല ടീച്ചര്‍ പറഞ്ഞു. ട്രൈനിംഗ് സെന്ററില്‍ നടന്ന പരിപാടി ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി. വൈസ് പ്രസിഡന്റ് അഷ്റഫ് മുല്ല പള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുല്‍ഫീക്കര്‍ ഒതായി അധ്യക്ഷത വഹിച്ചു.
ജില്ലാ ഭാരവാഹി സൈതലവി പുളിയങ്കോട്, കെ.എം.സി.സി. വനിതാ വിങ് ഭാരവാഹി പി. ഷമീല ടീച്ചര്‍, ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി. ചെയര്‍മാന്‍ അഷ്റഫ് എം. തുടങ്ങിവയവര്‍ ആശംസ അറിയിച്ചു,
ഏറനാട് മണ്ഡലം ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കുട്ടി കാവനൂര്‍ സ്വാഗതം പറഞ്ഞു. മണ്ഡലം ഭാരവാഹികളായ ഡോക്ടര്‍ ഫിറോസ്, കെ. ടി.എ. ബക്കര്‍, അലി പത്തനാപുരം, അനസ് ചാലിയാര്‍, മുഹമ്മദ് അലി അരീക്കോട്, മുഹമ്മദ് സി. എന്നിവര്‍ നേതൃത്വം നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us