/sathyam/media/media_files/2026/02/28/a0077621-b42a-4504-a55a-8943957bf3ca-2026-02-28-18-19-18.jpg)
ജിദ്ദ: യുഎഇ തലസ്ഥാനമായ അബുദാബിയിലും ദുബായ്ക്ക് സമീപവും ശനിയാഴ്ച വന്‍ സ്‌ഫോടനം ഉണ്ടായതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സൗദി തലസ്ഥാനമായ റിയാദില്‍ സ്‌ഫോടനങ്ങള്‍ നടന്നതായി എഎഫ്പിയും റിപ്പോര്‍ട്ട് ചെയ്തു,
അതേസമയം പ്രത്യാക്രമണമായി മേഖലയിലെ അമേരിക്കന്‍ താവളങ്ങളെയാണ് ലക്ഷ്യമിടുന്നതെന്ന് ഇറാന്‍ അവകാശപ്പെട്ടു.നിരവധി ഇറാനിയന്‍ മിസൈലുകള്‍ രാജ്യം തടഞ്ഞതായി യുഎ ഇയുടെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി അറിയിച്ചു.
ബഹ്റൈനിലും സ്ഫോടനങ്ങള്‍ കേട്ടു, പൗരന്മാരോടും താമസക്കാരോടും അഭയം തേടാന്‍ ആഹ്വാനം ചെയ്യുന്ന സൈറണുകള്‍ രാജ്യത്തുടനീളം മുഴങ്ങിയതായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബഹ്റൈന്‍ തലസ്ഥാനമായ മനാമയില്‍ ഒരു മിസൈല്‍ വീഴുന്നതായ ചിത്രങ്ങലും പ്രചരിക്കുന്നുണ്ട്. യു എസ് നാവിക താവളം സ്ഥിതി ചെയ്യുന്ന ബഹ്റൈനിലെ ജുഫൈര്‍ പ്രദേശത്ത് നിന്ന് പുക ഉയരുന്നത് കണ്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കയുടെ അഞ്ചാം കപ്പല്‍പ്പടയുടെ സര്‍വീസ് സെന്ററിന് നേരെ മിസൈല്‍ ആക്രമണം നടന്നതായി ബഹ്റൈന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഖത്തര്‍ ലക്ഷ്യമിട്ടുള്ള നിരവധി ആക്രമണങ്ങള്‍ വിജയകരമായി തടഞ്ഞതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.
ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യമില്ലെങ്കില്‍ യാത്ര ഒഴിവാക്കാനും അഭ്യര്‍ത്ഥിച്ചു. കുവൈറ്റ്, യു എ ഇ, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ താല്‍ക്കാലിക വ്യോമാതിര്‍ത്തി അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us