ഇന്ത്യന്‍ സ്വാതന്ത്ര്യദിനം രക്തദാനത്തിലൂടെ  ആഘോഷിച്ച് കെ.പി.എഫ്.

ക്യാമ്പ്  കേരള കത്തോലിക്ക് അസോസിയേഷന്‍ (കെ.സി.എ) പ്രസിഡന്റ്  ജെയിംസ് ജോണ്‍ ഉദ്ഘാടനം ചെയ്തു. 

New Update
46464

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്. ബഹ്‌റൈന്‍) എഴുപത്തി എട്ടാമത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി രക്തദാന ക്യാമ്പ് കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ മുഹറഖില്‍ സംഘടിപ്പിച്ചു. രക്തം നല്‍കൂ ജീവന്‍ നല്‍കൂ എന്ന സന്ദേശവുമായി കെ.പി.എഫ്. ചാരിറ്റി വിംഗിന്റെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്പ്  കേരള കത്തോലിക്ക് അസോസിയേഷന്‍ (കെ.സി.എ) പ്രസിഡന്റ്  ജെയിംസ് ജോണ്‍ ഉദ്ഘാടനം ചെയ്തു. 

Advertisment

കെ.പി.എഫ്. പ്രസിഡന്റ് ജമാല്‍ കുറ്റിക്കാട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങിന് ജനറല്‍  സെക്രട്ടറി ഹരീഷ് പി.കെ. സ്വാഗതവും കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി  ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്ക് ഇന്‍ ചാര്‍ജ്ജ് മറിയം സാലീസ്  ആശംസയും അറിയിച്ചു. ഇന്ത്യയും ബഹ്‌റൈനും നിലനിര്‍ത്തിവരുന്ന നല്ല ബന്ധത്തെക്കുറിച്ചും ഇന്ത്യന്‍ കമ്യൂണിറ്റി രക്ത ദാനത്തിന് നല്‍കി വരുന്ന സംഭാവനകള്‍ മഹത്തരമാണെന്നും ആശംസാ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

കെ.പി.എഫ്. ട്രഷറര്‍ ഷാജി പുതുക്കുടി, രക്ഷാധികാരികളായ കെ.ടി.  സലീം, സുധീര്‍ തിരുന്നിലത്ത്, യു.കെ. ബാലന്‍, ലേഡീസ് വിംഗ് കണ്‍വീനര്‍ രമസന്തോഷ് എന്നിവരും ആശംസകളര്‍പ്പിച്ച് സംസാരിച്ചു.  യോഗത്തിന് ചാരിറ്റി കണ്‍വീനര്‍ സവിനേഷ് നന്ദിയും പറഞ്ഞു. കെ.പി.എഫ്. എക്‌സിക്യുട്ടീവ് മെമ്പേഴ്‌സ്, ലേഡീസ് വിംഗ് പ്രതിനിധികള്‍ ചേര്‍ന്ന് ക്യാമ്പ് നിയന്ത്രിച്ചു. 

പ്രസ്തുത ക്യാമ്പില്‍ നൂറിനടുത്ത് ആളുകള്‍ രക്തം കൊടുത്തതായും എല്ലാ മൂന്ന് മാസം കൂടുമ്പോഴും കെ.പി.എഫ്. രക്ത ദാനം സംഘടിപ്പിക്കുമെന്നും അതിനിടയില്‍ വരുന്ന അടിയന്തര രക്ത ആവശ്യങ്ങള്‍ക്ക് 35059926 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Advertisment