ജിദ്ദ: മാസങ്ങളായി ജിദ്ദയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന മലയാളി തീര്‍ത്ഥാടക മരണപ്പെട്ടു. മലപ്പുറം നിലമ്പൂര്‍ എടക്കര നരേക്കാവ് പുളിക്കല്‍ മുഹമ്മദിന്റെ മകളും അമരമ്പലം കൂറ്റമ്പാറ സ്വദേശി പുതിയറ ശരീഫിന്റെ ഭാര്യയുമായ ഹസീന ശരീഫാ(35)ണ് മരിച്ചത്. മക്കള്‍: മുഹമ്മദ് ഷാബില്‍, മുഹമ്മദ് ഷൈഹാന്‍.
മൂന്നു മാസമായി ജിദ്ദയിലെ കിംഗ് ഫഹദ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ ജിദ്ദ കെ.എം.സി.സി. വെല്‍ഫയര്‍ വിംഗിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.