Advertisment

ടീം ശ്രെഷ്ഠ സ്‌കോര്‍പിയോണ്‍സ് എഫ്.സിക്കു ജേഴ്സി കൈമാറി

ടീം സ്‌കോര്‍പിയോണ്‍സ് എഫ്.സി. ക്യാപ്റ്റന്‍ മഞ്ചേഷ് പി. മധു ജേഴ്സി വിശിഷ്ട അതിഥികളില്‍ നിന്നും ഏറ്റുവാങ്ങി. 

New Update
5654777

മനാമ:  സെഞ്ചുറി റെസ്റ്ററന്റില്‍ വച്ച് ശനിയാഴ്ച 8ന് വിപുലമായ പരിപാടികളോടെ ടീം ശ്രെഷ്ഠ ജേഴ്സി പ്രകാശനം നടത്തുകയുണ്ടായി. ശ്രീമാന്‍ ബിബിന്‍ ജയന്‍ സ്വാഗതം പറഞ്ഞു. നൈന മുഹമ്മദ് ഷാഫി അധ്യകഷത വഹിച്ച ചടങ്ങില്‍ ഇന്ത്യന്‍ ക്ലബ് സ്‌പോര്‍ട്‌സ് സെക്രെട്ടറി (ക്രിക്കറ്റ് & ഹോക്കി) അജയ് കുമാര്‍ വി.എന്‍. ജേഴ്സി പ്രകാശനം ഉദ്ഘാടനം ചെയ്തു. 

Advertisment

ബഹ്റൈന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് മൊയ്ദീന്‍കുട്ടി നക്കൊട്ടിലും കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് അബ്ദു സലാം ചത്തൊലിയും വിശിഷ്ട അതിഥികളായി പങ്കെടുത്തു. ടീം സ്‌കോര്‍പിയോണ്‍സ് എഫ്.സി. ക്യാപ്റ്റന്‍ മഞ്ചേഷ് പി. മധു ജേഴ്സി വിശിഷ്ട അതിഥികളില്‍ നിന്നും ഏറ്റുവാങ്ങി. 

തഗ് ഓഫ് വാര്‍ അസോസിയേഷന്‍ പ്രസിഡന്റ് പ്രസിഡന്റ് രതിന്‍ തിലക് സന്നിഹിതനായിരിന്നു. നന്ദി പ്രകാശനം സുമിത് നിര്‍വഹിച്ചു. ഈ പ്രോഗ്രാം  നല്ല രീതിയില്‍ അവതരിപ്പിച്ച മറിയം ഖമീസിനും ഈ പ്രോഗ്രാമില്‍ പങ്കെടുത്ത എല്ലാ ടീം ശ്രേഷ്ഠ കുടുമാബാംഗങ്ങള്‍ക്കും സ്‌കോര്‍പിന്‍സ് ടീം അംഗങ്ങളോടും ടീം ശ്രെഷ്ഠ നന്ദി അറിയിച്ചു.

Advertisment