Advertisment

ഐ.വൈ.സി.സി. ബഹ്റൈന്‍ മനാമ ഏരിയാ കമ്മിറ്റി കെ. കരുണാകരന്‍ ജന്മദിന സംഗമം സംഘടിപ്പിച്ചു

ഐ.വൈ.സി.സി. മനാമ ഏരിയാ ആക്ടിങ് പ്രസിഡന്റ് കിരണ്‍ അധ്യക്ഷത വഹിച്ച പരിപാടി ഐ.വൈ.സി.സി. ബഹ്റൈന്‍ ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

author-image
ബഷീര്‍ അമ്പലായി
Updated On
New Update
888888

ബഹ്റൈന്‍: ഐ.വൈ.സി.സി. ബഹ്റൈന്‍ മനാമ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ കേരള മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ലീഡര്‍ കെ. കരുണാകരന്റെ ജന്മദിന സംഗമം സംഘടിപ്പിച്ചു. 

Advertisment

ഐ.വൈ.സി.സി. മനാമ ഏരിയാ ആക്ടിങ് പ്രസിഡന്റ് കിരണ്‍ അധ്യക്ഷത വഹിച്ച പരിപാടി ഐ.വൈ.സി.സി. ബഹ്റൈന്‍ ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ് ഉദ്ഘാടനം ചെയ്തു. ബഹ്റൈനിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.സി.എ. ബക്കര്‍ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തി. 

കോണ്‍ഗ്രസിന്റെ എക്കാലത്തെയും മികച്ച നായകരില്‍ ഒരാളായിരുന്നു ലീഡറെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ ജനിച്ചു ചിത്രകല അഭ്യസിക്കാന്‍ തൃശൂരിലെത്തി ഐ.എന്‍.ടി.യു.സി. പ്രസ്ഥാനത്തിലൂടെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി വരെയായ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നേതാവാണ് കെ. കരുണാകരനെന്നും കേരളത്തിലെ യു.ഡി.എഫ്. സംവിധാനത്തിന്റെ മുഖ്യ ശില്‍പ്പികളില്‍ ഒരാളും ഇന്ദിരാ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതൃത്വവുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചയാളുമാണ് ലീഡറെന്നും അദ്ദേഹം മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. 

മനാമ എം.സി.എം.എ. ഹാളില്‍ ചേര്‍ന്ന സംഗമത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഐ.വൈ.സി.സി. ബഹ്റൈന്‍ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറര്‍ ബെന്‍സി ഗനിയുഡ്, വൈസ് പ്രസിഡന്റ് ഷംഷാദ് കാക്കൂര്‍, മുന്‍ ദേശീയ പ്രസിഡന്റ്മാരായ ബേസില്‍ നെല്ലിമ്മറ്റം, ഫാസില്‍ വട്ടോളി, ജിതിന്‍ പരിയാരം, മുന്‍ മനാമ ഏരിയ പ്രസിഡന്റ്മാരായ അന്‍സാര്‍ ടി.ഇ, ജയഫര്‍ അലി എന്നിവര്‍ പ്രസംഗിച്ചു. 
ഷിജില്‍ കണ്ണൂര്‍ സ്വാഗതവും ഹാരിസ് നന്ദിയും പറഞ്ഞു.

Advertisment