Advertisment

തണല്‍-ബഹ്റൈന്‍ ചാപ്റ്റര്‍  രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

പ്രവാസികളായ ഇന്ത്യക്കാര്‍, വിശിഷ്യാ മലയാളികള്‍ ചെയ്യുന്ന ഇത്തരം ജീവകാരുണ്യ പ്രവത്തനങ്ങള്‍ തികച്ചും ശ്ലാഘനീയമാണെന്ന് സകനാ സഈദ് പ്രസംഗത്തില്‍ പറഞ്ഞു.

New Update
75

മനാമ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തണല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സല്‍മാനിയ മെഡിക്കല്‍ കോംപ്ലെക്‌സുമായി സഹകരിച്ചു  നടത്തിയ ക്യാമ്പ് ബ്ലഡ് ബാങ്ക് മേധാവി സകനാ സഈദ് ഉദ്ഘാടനം ചെയ്തു. 

Advertisment

പ്രവാസികളായ ഇന്ത്യക്കാര്‍, വിശിഷ്യാ മലയാളികള്‍ ചെയ്യുന്ന ഇത്തരം ജീവകാരുണ്യ പ്രവത്തനങ്ങള്‍ തികച്ചും ശ്ലാഘനീയമാണെന്ന് സകനാ സഈദ് പ്രസംഗത്തില്‍ പറഞ്ഞു. ലോകകേരള സഭാംഗങ്ങളായ സുബൈര്‍ കണ്ണൂര്‍, ഷാജി മൂതല, മറ്റ് സാമൂഹ്യ പ്രവര്‍ത്തകരായ കെ.ആര്‍. നായര്‍, കെ.ടി. സലിം, സയ്യിദ് ഹനീഫ്, ഇ.വി. രാജീവന്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച്  സംസാരിച്ചു.

റിയാസ് ആയഞ്ചേരി, ശ്രീജിത്ത് കണ്ണൂര്‍, സലിം കണ്ണൂര്‍, അനില്‍ കൊയിലാണ്ടി, ജലീല്‍ പി.കെ, ഷംസുദീന്‍ വി.പി, സത്യന്‍ പേരാമ്പ്ര  എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കെ.എം.സി.സി. ജനറല്‍ സെക്രട്ടറി ഷംസുദീന്‍ വെള്ളികുളങ്ങര, ഗഫൂര്‍ കൈപ്പമംഗലം, കെ.പി. മുസ്തഫ, നവാസ് കുണ്ടറ എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.

അഷറഫ് മണിയൂര്‍, ഹരീന്ദ്രന്‍, ഫൈസല്‍ മടപ്പള്ളി, മണിക്കുട്ടന്‍, ഷബീര്‍ മാഹി, എം.പി. വിനീഷ്, അസീല്‍ അബ്ദു റഹ്മാന്‍, ഇബ്രാഹിം ഹസ്സന്‍ പുറക്കാട്ടരി, ലത്തീഫ് ആയഞ്ചേരി,  എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. റഷീദ് മാഹി സ്വാഗതവും മുജീബ് മാഹി നന്ദിയും പറഞ്ഞു.

Advertisment