Advertisment

ഇടപ്പാളയം ക്രിക്കറ്റ് ലീഗ്: കൊമ്പന്‍സ് കാലടി  തുടര്‍ച്ചയായി രണ്ടാമതും ജേതാക്കള്‍

ഈസ്റ്റ് റിഫാ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരം ഇടപ്പാളയം ബഹ്റൈന്‍ ചാപ്റ്റര്‍ രക്ഷാധികാരി ഷാനവാസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്തു.

New Update
646

മനാമ: ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്റൈന്‍ ചാപ്റ്റര്‍ സ്‌പോര്‍ട്‌സ് വിങ്ങിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മെമ്പേഴ്‌സ് ക്രിക്കറ്റ് ലീഗ് സീസണ്‍-2 (എം.സി.എല്‍ 2024)വില്‍ കൊമ്പന്‍സ് കാലടി തുടര്‍ച്ചയായി രണ്ടാമതും ജേതാക്കളായി.

Advertisment

ഈസ്റ്റ് റിഫാ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരം ഇടപ്പാളയം ബഹ്റൈന്‍ ചാപ്റ്റര്‍ രക്ഷാധികാരി ഷാനവാസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്തു. എടപ്പാള്‍, കാലടി, വട്ടംകുളം, തവനൂര്‍ എന്നീ പഞ്ചായത്ത് അടിസ്ഥാനത്തില്‍ നടന്ന മത്സരം വളരെ ആവേശോജ്ജ്വലമായിരുന്നു. തുടര്‍ന്ന് സ്പോര്‍ട്‌സ് ലോഗോ ആലേഖനം ചെയ്ത ക്രിക്കറ്റ് ജെഴ്‌സി സ്‌പോര്‍ട്‌സ് സെക്രട്ടറി മുസ്തഫ രക്ഷാധികാരികളായ രാജേഷ് നമ്പ്യാര്‍, ഷാനവാസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. 

അംഗത്തട്ടില്‍ വൈപേഴ്‌സ് വട്ടംകുളം, ഈഗിള്‍സ് എടപ്പാള്‍, കൊമ്പന്‍സ് കാലടി, ടെസ്‌ക്കേഴ്‌സ് തവനൂര്‍ എന്നീ നാല് ടീമുകളാണ് കൊമ്പുകോര്‍ത്തത്. ആവേശം നിറഞ്ഞ മത്സരത്തിന്റെ ഫൈനലില്‍ 43 റണ്‍സിന് വൈപേഴ്‌സ് വട്ടന്‍കുളത്തിനെ പരാജയപ്പെടുത്തി കൊമ്പന്‍സ് കാലടി ജേതാക്കളായി. ഓള്‍റൗണ്ടര്‍ പ്രകടനം കാഴ്ചവച്ച മിഥുനായിരുന്നു ഫൈനലിലെ മികച്ച താരം. 

കൂട്ടായ്മയുടെ അംഗങ്ങള്‍ക്ക് സൗഹൃദം പുതുക്കാനുള്ള വേദിയൊരുക്കാനും ഒരുപിടി നല്ല കായിക പ്രതിഭകളെ കണ്ടെത്താനും എം.സി.എല്‍. ക്രിക്കറ്റ് ലീഗിന് സാധിച്ചെന്ന് പ്രസിഡന്റ് ഫൈസല്‍ ആനോടിയില്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി ഷാഹുല്‍ കാലടി, ട്രഷറര്‍ രാമചന്ദ്രന്‍ പോട്ടൂര്‍, മറ്റ് അംഗങ്ങളായ മുരളീധരന്‍, മനോജ് വല്ല്യാട്, ഷാജി പാപ്പന്‍, പ്രത്യുഷ് കല്ലൂര്‍, ഗ്രീഷ്മ വിജയന്‍, ഐശ്വര്യ, ഷമീല ഫൈസല്‍, കൃഷ്ണപ്രിയ, ഹാരിസ്, റെമിന്‍ എന്നിവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.

Advertisment