'കേരളോത്സവം' ആഘോഷിച്ചു

ദോഹയിലെ വാദ്യ കലാകാരന്മാര്‍ ഒരുക്കിയ ചെണ്ടമേളം, മാവേലി, തനതു വേഷം ധരിച്ചുവന്ന അംഗങ്ങള്‍ എന്നിവര്‍ മാറ്റുകൂട്ടി.

New Update
53535

ഖത്തറിലെ തൃശൂര്‍ എന്‍ജിനീയറിംഗ് കോളേജിലെ പൂര്‍വ്വവിദ്യാര്‍ഥികളുടെ സംഘടനയായ ക്യുജിഇടി ഓണവും കേരളപ്പിറവിയും 'കേരളോത്സവം' പ്രൗഢഗംഭീരമായി ആഘോഷിച്ചു. 

Advertisment

ഖത്തര്‍ എംബസ്സിയുടെ അനുബന്ധ സംഘടനകളുടെ പ്രതിനിധികളും മറ്റു എഞ്ചിനീയറിംഗ് കോളേജ് പൂര്‍വവിദ്യാര്‍ഥി സംഘടനാ പ്രതിനിധികളും, ക്യുജിഇടിന്റെ മുതിര്‍ന്ന അംഗങ്ങളും നേതാക്കന്മാരും, അംഗങ്ങളും കുടുംബാംഗങ്ങളും ചേര്‍ന്ന വലിയ സദസിനെ സാക്ഷിയാക്കി നിരവധി കലാപരിപാടികളോടെ അബു ഹമൗറിലെ ഹാമില്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഓണ സദ്യയോടെ തുടങ്ങിയ പരിപാടികള്‍, ദോഹയിലെ പ്രമുഖ സംഗീത ബാന്‍ഡായ ദി ഇക്കോസ് അവതരിപ്പിച്ച സംഗീത നിശയോടെ പരിസമാപിച്ചു. 

കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ച് നടന്ന കലാ സാംസ്‌കാരിക സമ്മേളനം  മുതിര്‍ന്ന അംഗങ്ങളായ ജോണ്‍ ഇ.ജെ, രാജന്‍ സി.കെ എന്നിവരോടൊപ്പം മാനേജ്മന്റ് കമ്മിറ്റി അംഗങ്ങളും അതിഥികളും ചേര്‍ന്ന് നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. 

പ്രസിഡന്റ് ക.വി. ടോമി അധ്യക്ഷത വഹിച്ചു സംസാരിച്ചു. ട്രെഷറര്‍, വര്‍ഗീസ് വര്‍ഗീസ് സ്വാഗതം ആശംസിക്കുകയും  ജനറല്‍ സെക്രട്ടറി, ഗോപു രാജശേഖര്‍ നന്ദി അര്‍പ്പിക്കുകയും, വൈസ് പ്രസിഡന്റ് ഗോപാല്‍ റാവു, മാനേജ്മന്റ് കമ്മിറ്റി അംഗങ്ങളായ ഷഹ്നാ സുബൈര്‍, ലക്ഷ്മി, അംജദ്, സുദേവ്, ഇല്യാസ്, നിഷാബ്, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഇ.പി. അബ്ദുള്‍ റഹ്മാന്‍,  ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ വൈസ് പ്രസിഡന്റ്, സുബ്ബ്രമണ്യ ഹെബ്ബഗലു, ഐബിപിസി വൈസ് പ്രസിഡന്റ്, രാമകൃഷ്ണന്‍, മറ്റു എഞ്ചിനീയറിംഗ് കോളേജ് സംഘടന പ്രതിനിധികളും ആശംസകള്‍ അറിയിച്ചു.  

കലാസാംസ്‌കാരിക സമ്മേളനത്തിന് മുന്നോടിയായി ഓണം ഘോഷയാത്രയ്ക്ക്  ദോഹയിലെ വാദ്യ കലാകാരന്മാര്‍ ഒരുക്കിയ ചെണ്ടമേളം, മാവേലി, തനതു വേഷം ധരിച്ചുവന്ന അംഗങ്ങള്‍ എന്നിവര്‍ മാറ്റുകൂട്ടി.

Advertisment