തീപിടിത്ത ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്ക് ആശ്വാസമായി  പ്രവാസി ലീഗല്‍ സെല്‍ കുവൈത്ത്

ആവശ്യമായ സഹായങ്ങള്‍ പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ ജോസ് അബ്രഹാമിന്റെ നിര്‍ദ്ദേശ പ്രകാരം ചാപ്റ്റര്‍ അംഗങ്ങള്‍ സന്ദര്‍ശനത്തില്‍ വാഗ്ദാനം ചെയ്തു. 

New Update
46466

കുവൈത്ത് സിറ്റി: തീപിടിത്ത ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രവാസി സുഹൃത്തുക്കളെ പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ചാപ്റ്റര്‍ ഭാരവാഹികള്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. 

Advertisment

ചികിത്സയില്‍ കഴിയുന്ന വിവിധ സംസ്ഥാനക്കാരായ പ്രവാസികളെ  സന്ദര്‍ശിച്ച് ആശ്വാസമേകുകയും തുടര്‍ന്ന് അവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ വേഗത്തില്‍ ലഭിക്കാന്‍ നിയമപരമായ സേവനങ്ങള്‍ കുവൈറ്റിലും നാട്ടിലും ഉറപ്പാക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ ജോസ് അബ്രഹാമിന്റെ നിര്‍ദ്ദേശ പ്രകാരം ചാപ്റ്റര്‍ അംഗങ്ങള്‍ സന്ദര്‍ശനത്തില്‍ വാഗ്ദാനം ചെയ്തു. 

സംഘത്തില്‍ ബാബു ഫ്രാന്‍സീസ്, ലീഗല്‍ സെല്‍ കുവൈറ്റ് ചാപ്റ്റര്‍ പ്രസിഡന്റ് ബിജു  സ്റ്റീഫന്‍, ജനറല്‍ സെക്രട്ടറി ഷൈജിത്ത്, വൈസ് പ്രസിഡന്റ് ചാള്‍സ് പി. ജോര്‍ജ്, സെക്രട്ടറി ബാബു സി, കിരണ്‍ രാജ ഗോപാല്‍ (പബ്ലിക് റിലേഷന്‍സ് കമ്മിറ്റിയംഗം) അഖില്‍ (മീഡിയ കമ്മിറ്റിയംഗം) എന്നിവരുണ്ടായിരുന്നു. 

മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് അനുശോചന യോഗം പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ നടത്തിയിരുന്നു. മരിച്ചവരുടെയുടെയും  പരിക്കേറ്റവരുടേയും  കുടുംബങ്ങള്‍ക്ക്  പ്രഖ്യാപിച്ച സഹായങ്ങള്‍ വേഗത്തില്‍ ലഭിക്കാനാവശ്യമായ നടപടികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്ന് ലീഗല്‍ സെല്‍ ആവശ്യപ്പെട്ടു.

Advertisment