''വി.കെ.പി. മുരളീധരന്‍ പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃക''

മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറം ഷാര്‍ജ സംഘടിപ്പിച്ച വി.കെ.പി. മുരളീധരന്‍ അനുസ്മരണ സമ്മേളനം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ട്രഷറര്‍ ഷാജി ജോണ്‍ ഉദ്ഘാടനം ചെയ്യുന്നു.

New Update
34546666

ഷാര്‍ജ: ഇന്ത്യന്‍  അസോസിയേഷന്‍ ഷാര്‍ജയുടെ മുന്‍ ഓഡിറ്റര്‍ വി.കെ.പി. മുരളീധരന്റെ പ്രവര്‍ത്തനം പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ട്രഷറര്‍ ഷാജി ജോണ്‍ പറഞ്ഞു. ഇന്‍കാസ് (ഒ.ഐ.സി.സി) ഗ്ലോബല്‍ കമ്മിറ്റി അംഗവും മഹാത്മ ഗാന്ധി കള്‍ച്ചറല്‍ ഫോറം (എം. ജി.സി.എഫ്) ഷാര്‍ജയുടെ  പ്രസിഡന്റുമായിരുന്ന വി.കെ.പി. മുരളീധരന്റെ രണ്ടാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് എം. ജി.സി.എഫ്. ഷാര്‍ജ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

Advertisment

ജീവകാരുണ്യ-സാമൂഹിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു വി.കെ.പി. മുരളീധരനെന്ന് അദ്ദേഹം പറഞ്ഞു. അനുസ്മരണ സമിതി ചെയര്‍മാന്‍ പി.വി. സുകേശന്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ മുന്‍ പ്രസിഡന്റ് ഇ.പി. ജോണ്‍സന്‍  അനുസ്മരണ പ്രഭാഷണം നടത്തി.

മഹാദേവന്‍ വാഴശേരിയില്‍, പി ഷാജി, എസ്.എം. ജാബിര്‍, പ്രദീപ് നെന്മാറ, പി.കെ. റെജി, എം. ഹരിലാല്‍, അബ്ദുല്ല മല്ലച്ചേരി, ഷിബു ജോണ്‍, യൂസുഫ് സഗീര്‍, പ്രഭാകരന്‍ പയ്യന്നുര്‍, അനീസ് റഹ്മാന്‍ നീര്‍വേലി, ടി.എ. രവീന്ദ്രന്‍, ബാബു വര്‍ഗീസ്, വാഹിദ് നാട്ടിക, ശ്രീനാഥ് കാടഞ്ചേരി, പുന്നക്കന്‍ മുഹമ്മദലി, മുഹമ്മദ് ഷഫീഖ്, രാജു വര്‍ഗീസ്, കെ.എം. അബ്ദുല്‍ മനാഫ്, ഖാന്‍ പാറയില്‍, ജോയ് തോട്ടുങ്ങല്‍, ഗീവര്‍ഗീസ് പണിക്കര്‍, സാം വര്‍ഗീസ്, ഷിജി അന്ന ജോസഫ്, ബെന്നി തലപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. അനുസ്മരണ സമിതി കണ്‍വീനര്‍ നൗഷാദ് മന്ദങ്കാവ് സ്വാഗതവും മുസ്ഥഫ കൊച്ചന്നൂര്‍ നന്ദിയും പറഞ്ഞു.

Advertisment