സഖാവ് ഇ.പി. ജയരാജന്റെ ആത്മകഥ കക്ഷി രാഷ്ട്രീയ  ഭേദമന്യേ പ്രവാസ സമൂഹത്തിലും ചര്‍ച്ച ചെയ്യപ്പെടുന്നു

ഗള്‍ഫിലെ പ്രകാശനം നടത്തിയത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റിവലില്‍ വച്ചുമാണ്

New Update
64a67a03-5d8e-428b-b567-433ad0c786bd

ദുബായ്: സഖാവ് ഇ.പി. ജയരാജന്റെ ആത്മകഥ പ്രസിദ്ധീകരണത്തിന് മുമ്പ് തന്നെ വിവാദവും മലയാളികള്‍ക്കിടയില്‍ സജീവ ചര്‍ച്ചാവിഷയവുമായിരുന്നു. മാതൃഭൂമി പ്രസിദ്ധീകരിച്ച 'ഇതാണെന്റെ  ജീവിതം' ഈയിടെ കണ്ണൂരില്‍ വച്ച് കഥാകൃത്ത് ടി. പദ്മനാഭന് നല്‍കി മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. 

Advertisment

ഗള്‍ഫിലെ പ്രകാശനം നടത്തിയത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റിവലില്‍ വച്ചുമാണ്. കഴിഞ്ഞ  ദിവസം ദുബായില്‍ വച്ച് നടന്ന ചടങ്ങില്‍ ദുബായിലെ സാമൂഹ്യ പ്രവര്‍ത്തകരും അക്കാഫ് ഉള്‍പ്പടെയുള്ള വ്യത്യസ്ഥ സംഘടനാ ഭാരവാഹികളുടെയും സാന്നിധ്യത്തില്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായ രീതിയില്‍ പ്രസ്തുത ആത്മകഥ വിശദമായി ചര്‍ച്ചചെയ്യപ്പെടുകയുണ്ടായി. 

യു.എ.ഇയിലെ പ്രമുഖ നിയമകാര്യ സേവന സ്ഥാപനമായ ഡഘ അസോസിയേറ്റില്‍, മാതൃഭൂമി പത്രാധിപര്‍, പി.പി. ശശീന്ദ്രന്‍, വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ മുതിര്‍ന്ന ഭാരവാഹി ചാള്‍സ് പോള്‍, അക്കാഫ് വൈസ് ചെയര്‍മാന്‍ അഡ്വ: ബക്കര്‍ അലി, അക്കാഫ് വൈസ് പ്രസിഡന്റ് ശ്യാം വിശ്വനാഥ്, സാമൂഹ്യ പ്രവര്‍ത്തകരായ, ടി.പി. സുധീഷ്, ബദറുദീന്‍ പണക്കാട്, ജിജിന്ദ് രാജ്, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഭാരവാഹി ഡോ: പത്മനാഭന്‍ നായര്‍, വ്യവസായ പ്രമുഖന്‍ ജെന്നി ജോസഫ്, മിഥുന്‍ നായര്‍, അഡ്വ: ഷഹസാദ് അഹമ്മദ് , ഷാജഹാന്‍ പുവച്ചല്‍ തുടങ്ങിയവരോടൊപ്പം, യു.എല്‍. അസോസിയേറ്റ്‌സിലെ അഭിഭാഷകരും ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.

കക്ഷി രാഷ്ട്രീയത്തിന് ഉപരിയായി, തീഷ്ണമായ ജീവിതാനുഭവങ്ങള്‍ ഏറെയുള്ളവരുടെ ആത്മകഥകള്‍ ചരിത്ര രേഖകളായി നിലനില്‍ക്കുമെന്നും, അവ വരും തലമുറകള്‍ക്ക് മുതല്‍ക്കൂട്ടാവുന്ന മാര്‍ഗരേഖകളാകുമെന്നും മാത്രമല്ല, ജനസേവനതിലൂന്നിയ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനും ഏറെ ഉപകരിക്കപ്പെടുമെന്ന് പ്രവാസി കോണ്‍ഗ്രസ് ഗ്ലോബല്‍ നേതാവും ഡഘ അസോസിയേറ്റ്  മാനേജിങ് ഡയറക്ടറുമായ അഡ്വ: ഹാഷിക്ക് തൈക്കണ്ടി അഭിപ്രായപ്പെട്ടു.

Advertisment