ഒതായി ചാത്തല്ലൂര്‍ ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍: ടി.പി. അഹ്മദ് കുട്ടി, സി. സാജിദ്, കെ.പി. സുനീര്‍, ഹബീബ് കാഞ്ഞിരാല മുഖ്യഭാരവാഹികള്‍

കമ്മിറ്റിയുടെ സുഖമമായ പ്രവര്‍ത്തനത്തിന് വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു

New Update
66

ജിദ്ദ: ഒതായി ചാത്തല്ലൂര്‍  ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍ കമ്മറ്റി പുതിയ ഭാരവാഹികളെ  തെരഞ്ഞെടുത്തു.  ടി.പി. അഹ്മദ് കുട്ടി (മുഖ്യ രക്ഷാധികാരി), സി. സാജിദ്, (പ്രസിഡന്റ്),  കെ.പി. സുനീര്‍ (ജനറല്‍ സെക്രട്ടറി), ഹബീബ് കാഞ്ഞിരാല (ട്രഷറര്‍) എന്നിവര്‍ക്ക് പുറമേ  സുല്‍ഫീക്കര്‍ ഒതായി, എം.കെ. മനോജ് , പി.കെ. യാക്കൂബ്, പി.സി.  അബ്ദുല്‍ ഗഫൂര്‍, ടി.കെ. റിയാസ് (വൈസ് പ്രെസിഡന്റുമാര്‍), പി.പി.   ഹസ്‌ക്കര്‍, വി.ടി. അഷ്റഫ്, കെ.സി. ഫൈസല്‍ ബാബു, കെ.സി. മുജീബ്, പി.വി. ശരീഫ്, അമീന്‍ ചെമ്മല (സെക്രട്ടറിമാര്‍), പി.വി. അഷ്റഫ്, പി. ഗഫൂര്‍, പി.വി. സാദിഖ് (രക്ഷാധികാരികള്‍) എന്നിവരടങ്ങുന്നതാണ് പുതിയ കമ്മിറ്റി.    

Advertisment

കമ്മിറ്റിയുടെ സുഖമമായ പ്രവര്‍ത്തനത്തിന് വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. ഓണ്‍ലൈനില്‍ നടന്ന വോട്ടെടുപ്പിലൂടെയാണ് കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ടത്. വിവിധ രാജ്യങ്ങളില്‍ നിന്നായി ആറു പേരെയും  നാട്ടില്‍ നിന്ന് ഏഴു പേരെയും എക്‌സിക്യൂട്ടീവിലേക്ക് നോമിനേറ്റ്  ചെയ്തു.

എം.കെ. ജംഷീദ്, പി.വി. അഷ്റഫ്, ഇ. നൗവിന് ജിഹാന്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. 15 പേരെ ഏറ്റവും വോട്ട് കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്തു. 

Advertisment