Advertisment

കെ.എം.സി.സി. 'ദ വോയേജ്'  സോഷ്യല്‍ മീഡിയ മീറ്റ് അപ്പ്

മീറ്റില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സൗദി ഡിജിറ്റല്‍ മാര്‍ക്കറ്റിങ് മാനേജര്‍ മുഹമ്മദ് ഷാഫി എടവട്ടം ക്ലാസിന് നേതൃത്വം നല്‍കി.

New Update
8868

റിയാദ്: കെ.എം.സി.സി. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ 'ദ വോയേജ്' ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ  വിവിധ കെ.എം.സി.സി.  കമ്മിറ്റികളിലെ സോഷ്യല്‍ മീഡിയ അഡ്മിന്‍മാരെ പങ്കെടുപ്പിച്ച് നടത്തിയ മീറ്റ് അപ്പ് റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് നസ്‌റുദ്ധീന്‍ വി.ജെ. ഉദ്ഘടനം ചെയ്തു. 

Advertisment

മീറ്റില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സൗദി ഡിജിറ്റല്‍ മാര്‍ക്കറ്റിങ് മാനേജര്‍ മുഹമ്മദ് ഷാഫി എടവട്ടം ക്ലാസിന് നേതൃത്വം നല്‍കി. മീഡിയ വിങ് ചെയര്‍മാന്‍ വി.കെ. റഫീഖ് ഹസന്‍ വെട്ടത്തൂര്‍ അധ്യക്ഷത വഹിച്ചു.

കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സിറാജ് മേടപ്പില്‍, ജില്ലാ പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, വോയേജ് പ്രോഗ്രാം കോഡിനേറ്റര്‍ ഷാഫി  ചിറ്റത്തുപ്പാറ, ഓര്‍ഗനൈന്‍സിങ് സെക്രട്ടറി മുനീര്‍ മക്കാനി, ട്രഷറര്‍ മുനീര്‍ വാഴക്കാട്, ആക്ടിങ് സെക്രട്ടറി യൂനുസ് നാണത്ത്, ജില്ലാ ഭാരവാഹികളായ നൗഫല്‍ താനൂര്‍, നാസര്‍ നിലമ്പൂര്‍, റഫീഖ് ചെറുമുക്ക്, ഷക്കീല്‍ തിരൂര്‍ക്കാട്, സലാം പയ്യനാട്, ഇസ്മായില്‍ താനൂര്‍, മീഡിയ വിങ് സമിതി അംഗകളായ സലീം സിയാന്‍കണ്ടം, സി.വി. ഇസ്മായില്‍, ഹാരിസ് കുറുവ, യൂസഫ് മുട്ടന്നൂര്‍, ഷബീര്‍ അലിജാസ്, നൗഫല്‍ ചാപാടി എന്നിവര്‍ നേതൃത്വം നല്‍കി. അബ്ദു റഹൂഫ് മാട്ടാന്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. അമീറലി പൂക്കോട്ടൂര്‍ സ്വാഗതവും ജാഫര്‍ വീമ്പൂര്‍ നന്ദിയും പറഞ്ഞു.

 

Advertisment