ഗസല്‍ ഗായകന്‍ അലോഷിക്ക് റിയാദില്‍ സ്വീകരണം നല്‍കി

കേളി കലാസാംസ്‌കാരിക വേദിയുടെ 'വസന്തം-സീസണ്‍ 3' ആഘോഷങ്ങളുടെ ഭാഗമായാണ് അലോഷിയും സംഘവും റിയാദില്‍ എത്തിയത്

New Update
464646

റിയാദ്: പ്രശസ്ത ഗസല്‍ ഗായകനും പിന്നണി ഗായഗനുമായ അലോഷി ആദംസിന് റിയാദ് കിംഗ് ഖാലിദ് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി. കേളി രക്ഷാധികാരി സമിതി അംഗവും കുടുംബവേദി സെക്രട്ടറിയുമായ സീബ കൂവോട്  അലോഷിയെ ബൊക്കെ നല്‍കി സ്വീകരിച്ചു. കേളി സൈബര്‍ വിംഗ് കണ്‍വീനര്‍ ബിജു തായമ്പത്ത്, ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ മധു എടപ്പുറത്ത് എന്നിവരും സന്നിഹിതരായിരുന്നു.

Advertisment

കേളി കലാസാംസ്‌കാരിക വേദിയുടെ 'വസന്തം-സീസണ്‍ 3' ആഘോഷങ്ങളുടെ ഭാഗമായാണ് അലോഷിയും സംഘവും റിയാദില്‍ എത്തിയത്. ആദ്യമായി സൗദി അറേബ്യയില്‍ എത്തുന്ന അലോഷി 28 ന് കേളിയുടെ 'വസന്തം-3' വേദിയില്‍ ഗസല്‍ സന്ധ്യ ഒരുക്കും. 

അലോഷിക്കൊപ്പം തബലിസ്റ്റ് ഷിജിന്‍ തലശേരി, ഹാര്‍മോണിയം കൈകാര്യം ചെയ്യാന്‍ അനു പയ്യന്നൂര്‍ എന്നിവരും എത്തിയിട്ടുണ്ട്. റിയാദില്‍ നിന്നുള്ള ഷാനവാസ് ഷാനു (ഗിത്താര്‍), മുഹമ്മദ് റോഷന്‍  (കീബോര്‍ഡ്) എന്നിവരും അലോഷിയോടൊപ്പം ചേരും. ഗൃഹാതുരത്വം പുതപ്പിച്ച് കേള്‍വിക്കാരുടെ ഹൃദയത്തിലേക്ക് ഊളിയിട്ട് പ്രണയവും വിരഹവും വിപ്ലവവും ഇഴചേര്‍ത്ത് അലോഷിയുടെ ഗാനങ്ങളുടെ സ്വീകാര്യത കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും വിദേശത്തും ഗള്‍ഫ് മേഖലയിലേക്കും വ്യാപിക്കുകയാണ്. 

ഇതിനോടകം രണ്ട് സിനിമകളില്‍ പാടിയിട്ടുള്ള അലോഷി മികച്ച പിന്നണിഗായകന്‍ കൂടിയാണ്. എന്നും ഇടതുപക്ഷത്തിനൊപ്പം നിലയുറപ്പിച്ചിട്ടുള്ള അലോഷി ഗാസയിലെ പൊലിഞ്ഞുപോയ കുഞ്ഞുങ്ങളുടെ സ്മരണാര്‍ത്ഥം ഈയിടെ ജനിച്ച രണ്ടാമത്തെ കുഞ്ഞിന്ന് 'ഗാസ' എന്നാണ് പേര് നല്‍കിയിട്ടുള്ളത്. 

കേളിയുടെ ക്ഷണപ്രകാരം എത്തിയിട്ടുള്ള അലോഷിക്ക് സൗദിയിലെ ആദ്യ പരിപാടി സഹോദര സംഘടനയായ ദമാം നോവോദയയുടേതാണ്. 27ന് രാത്രി നടക്കുന്ന പരിപാടിക്കായി രാവിലെ ദമാമിലേക്ക് തിരിക്കും. 28ലെ വസന്തം-3ന് ശേഷം ശനിയാഴ്ച കേരളത്തിലേക്ക് മടങ്ങും.

Advertisment