നൂറുകോടി ചെലവില്‍ പൊന്നാനിയില്‍ പരിസ്ഥിതി സൗഹൃദ രാജ്യാന്തര കണ്‍വന്‍ഷന്‍ സെന്റര്‍; പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുറച്ച് നഗരസഭ

പദ്ധതിയുടെ വിശദമായ രേഖ ഉടമകളായ  പൊന്നാനി നഗരസഭ അവതരിപ്പിച്ചു.

New Update
6577

പൊന്നാനി: പാരമ്പര്യത്തിന്റെ ചരിത്രപ്പെരുമയുള്ള പൊന്നാനിയുടെ സ്വപ്ന പദ്ധതിയായി രാജ്യാന്തര കണ്‍വന്‍ഷന്‍ സെന്റര്‍ യാഥാര്‍ത്ഥ്യമാകുന്നതില്‍ ഒരു ചുവടുകൂടി മുന്നോട്ടുവച്ച് നഗരസഭ.  പദ്ധതിയുടെ വിശദമായ രേഖ ഉടമകളായ  പൊന്നാനി നഗരസഭ അവതരിപ്പിച്ചു.

Advertisment

മൊത്തം 100 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 30 കോടി രൂപയാണ് പ്രാഥമിക ചെലവെന്നാണ് കണക്ക്. സഞ്ചാരികളുടെ ഇഷ്ട ഇടവും പൊന്നാനിയിലെ ഏറ്റവും സൗന്ദര്യവുമുള്ള ഭാഗമായ കര്‍മ്മ റോഡിനോട് ചേര്‍ന്നാണ് ഭാഗത്താണ് കണ്‍വന്‍ഷന്‍ സെന്റര്‍ ഉയരുക.

ഭാരതപുഴയോട് ചേര്‍ന്നുള്ള കര്‍മറോഡില്‍ ഒരുങ്ങുന്ന രാജ്യാന്തര കണ്‍വന്‍ഷന്‍ സെന്ററിനുള്ള സവിശേഷമായ പ്രത്യേകതകള്‍ അധികൃതര്‍ വിവരിച്ചു. ഭൂമി നികത്താതെ തൂണുകളില്‍ മാത്രമായി പരിസ്ഥിതി സൗഹൃദമായാണ് കണ്‍വന്‍ഷന്‍ സെന്റര്‍ തലയുയര്‍ത്തി നിലനില്‍ക്കുക. 2800 പേര്‍ക്കിരിക്കാവുന്ന ഓഡിറ്റോറിയം, നാല് മിനി ഹാളുകള്‍, 20000 ചതുരശ്ര അടിയില്‍ കൊമേഴ്‌സ്യല്‍ ഏരിയ, 56 മുറികളുള്ള ഹോട്ടല്‍, മള്‍ട്ടിപ്ലക്‌സ് തിയറ്റര്‍, എക്‌സിബിഷന്‍ സെന്റര്‍, സ്വിമ്മിങ് പൂള്‍ എന്നിവയെല്ലാം കണ്‍വന്‍ഷന്‍ സെന്ററിന്റെ പ്രത്യേകതയായിരിക്കും.

എര്‍ത്ത് സ്‌കേപ്പ് എന്ന സ്വകാര്യ കമ്പനിയാണ് ഡി.പി.ആര്‍.  തയാറാക്കിയത്. നഗരസഭയ്ക്ക് ലഭ്യമായ 15 കോടി രൂപയുടെ അര്‍ബണ്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ടും നഗരസഭ സമാഹരിക്കുന്ന 15 കോടിയും ഉള്‍പ്പെടുത്തി പ്രാഥമിക ചെലവിലേക്ക് ആവശ്യമായ 30 കോടി രൂപ കണ്ടെത്തും. ബാക്കി തുക സ്വകാര്യ നിക്ഷേപമായാണ് സ്വീകരിക്കുക.  ഇതിനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞതായും പദ്ധതിയുമായി ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി.

Advertisment